വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങ്: അഞ്ചല്‍ സ്വദേശിനി പിടിയില്‍, യുവതിക്ക് നഷ്ടമായത് 25 കോടി രൂപ

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങ്: അഞ്ചല്‍ സ്വദേശിനി പിടിയില്‍, യുവതിക്ക് നഷ്ടമായത് 25 കോടി രൂപ

കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ യുവതിക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പ്രതികളിലേക്ക് നീങ്ങുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവതിയില്‍ നിന്നാണ് കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്.

കൊച്ചി കടവന്ത്ര സ്വദേശിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയുമായ യുവതിയില്‍ നിന്നാണ് തട്ടിപ്പു സംഘം 25 കോടി രൂപ തട്ടിയെടുത്തത്.

കേസില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനി ജി.സുജിതയെ (35) ആണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാര്‍ പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്.

Fake online trading: Anchal native arrested, woman loses Rs 25 crore
Share Email
LATEST
More Articles
Top