ടെക്‌സസ് : ടെക്‌സസില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ഹനുമാന്‍ പ്രതിമയ്‌ക്കെതിരേ മോശം പരാമര്‍ശവുമായി പ്രസിഡന്റ് ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ് അലക്‌സാണ്ടര്‍ ഡങ്കന്‍. 2024-ല്‍ സ്ഥാപിച്ച സ്റ്റാച്യു ഓഫ് യൂണിയനെതിരേയാണ് ഡങ്കന്‍ രംഗത്തു വന്നത്. അമേരിക്കയെന്ന ക്രിസ്ത്യന്‍ രാജ്യത്ത് വ്യാജ ഹിദു ദൈവത്തിന്റെ പ്രതിമ എന്തിനാണ് സ്ഥാപിച്ചതെന്നാണ് ഇയാള്‍ ചോദ്യം ഉന്നയിക്കുന്നത്.
സ്റ്റാച്യു ഓഫ് യൂണിയന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് റിപ്പബ്ലിക്കന്‍ നേതാവിന്റെ വിവാദ പരാമര്‍ശം. ക്രിസ്ത്യന്‍ രാജ്യത്ത് ഇത്തരമൊരു പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് എന്തിനാണെന്നും ചോദ്യം മുന്നോട്ടു വെയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എച്ച് വണ്‍ വീസ നിരക്ക് കുത്തനെ ഉയര്‍ത്തിയതിനെതിരേ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ പുതിയൊരു വിവാദവും ഉണ്ടായിട്ടുള്ളത്.ഇയാളുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.
False Hindu God: Trump party leader’s remark on Hanuman statue sparks fury













