വാഷിംഗ്ടണ്‍: കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തുമായ ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപെടുന്ന കൊലയാളിയുടെ പുതിയ വീഡിയോ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ പുറത്തുവിട്ടു. കൊലപാതകം നടന്ന യൂറ്റാ വാലി സര്‍വകലാശാല കാമ്പസിലൂടെ ഓടിരക്ഷപെടുന്ന ചിത്രമാണ് പുറത്തുവിട്ടത്.
ഓടിപ്പോകുന്ന കൊലയാളി മരങ്ങള്‍ നിറഞ്ഞ ഭാഗത്തേക്ക് മറയുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ ധരിച്ചിട്ടുള്ള കറുത്ത ടീ ഷര്‍ട്ടില്‍ അമേരിക്കന്‍ പതാകയും പരുന്തിന്റെ ചിത്രവും വരച്ചിട്ടുണ്ട്. കൂടാതെ ഇളം നിറത്തിലുള്ള തൊപ്പിയും കറുത്ത കണ്ണടയും ധരിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ മറഞ്ഞു നിന്ന സ്ഥലത്ത് പിന്നീട് നടത്തിയ പരിശോധനയില്‍ ആയുധവും വെടിയുണ്ടയും കണ്ടെടുത്തു. ഇയാളുടെവിരലടയാളങ്ങള്‍ ഉള്‍പ്പെടെയുള്ളവ യൂറ്റാ വാലി കാമ്പസില്‍ നിന്നും അധികൃതര്‍ ശേഖരിച്ചു.
FBI releases new video of Charlie Kirk’s killer: Video released of him running through Utah Valley campus