ബെൻസൻവിൽ മെൻസ് & വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കൂട്ടായ്മയുടെ ഉല്ലാസയാത്ര

ബെൻസൻവിൽ മെൻസ് & വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കൂട്ടായ്മയുടെ ഉല്ലാസയാത്ര

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ മെൻസ് & വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഗ്രാന്റ് ഹേവൻ പാർക്കിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. ആത്മീയവും വിനോദപരവുമായ നിമിഷങ്ങൾ കോർത്തിണക്കിയ യാത്ര കൂട്ടായ്മയുടെ ഉത്സവമായി മാറി.

പോപ്പ് ലിയോ മാർപ്പാപ്പയുടെ ജന്മഗൃഹം സന്ദർശിച്ചുകൊണ്ട് യാത്രയിൽ ഒരു ആത്മീയയാത്രയും ഉൾപ്പെടുത്തിയിരുന്നു. മെൻസ് & വിമൺസ് മിനിസ്ട്രി കോർഡിനേറ്റർമാരായ സജി ഇറപ്പുഴ, മേഴ്സി ചെമ്മലക്കുഴി എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. വിവിധതരം പരിപാടികൾ സംഘടിപ്പിച്ച് യാത്രയെ എല്ലാവർക്കും ഒരു നവ്യാനുഭവമാക്കി മാറ്റാൻ സംഘാടകർ ശ്രമിച്ചു.

Fellowship outing led by Bensonville Men’s & Women’s Ministry

Share Email
LATEST
More Articles
Top