ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിലെത്തും. 2023 മേയില്‍ മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട മെയ്തി-കുക്കി വംശീയ കലാപത്തിനു ശേഷം ആദ്യമായാണ് മോദി ഇന്ന് മണിപ്പൂരിലെത്തുന്നത്. ഉച്ചയ്ക്ക് 12.30ന് മണിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.
തുടര്‍ന്ന് ശേഷം അസമിലേക്ക് തിരിക്കും. മിസോറമില്‍ നിന്ന മണിപ്പൂരിലേക്കു വരുന്ന മോദി കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. മെയ്തി-കുക്കി മേഖലകള്‍ക്ക് പ്രത്യേക സാമ്പത്തികപാക്കേജും പ്രഖ്യാപിക്കും.
തുടര്‍ന്ന് മോദി രണ്ടരയോടെ ഇംഫാലില്‍ എത്തും. അവിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കും. 1200 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. മണിപ്പൂര്‍ കലാപത്തിന്റെ ഇരകളെയും മോദി കാണും. മോദി വരുന്നതിനു മുമ്പ് ചുരാചന്ദ്പുരില്‍ സംഘര്‍ഷമുണ്ടായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
For the first time since the riots, the Prime Minister is in Manipur today.