കോഴിക്കോട്: സംസ്ഥാനത്തെ പ്രശസ്ത ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കേരളം കണ്ട മികച്ച ഫോറൻസിക വി ദഗ്ധരിലൊരാളാണ് ഡോക്ടര്‍ ഷേര്‍ളി. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കമുള്ള ശ്രദ്ധേയമായ കേസുകളിലും പോസ്മോർട്ടം നടത്തിയത് ഡോക്ടർ ഷേർലി വാസുവായിരുന്നു. പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
Forensic expert Dr. Shirley Vasu passes away