കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ നടപടി, യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച നാല് പൊലീസുകാർക്കും സസ്പെൻഷൻ

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ നടപടി, യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച നാല് പൊലീസുകാർക്കും സസ്പെൻഷൻ

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദിച്ച സംഭവത്തിൽ എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നീ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഡിഐജി ഹരി ശങ്കർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ നോർത്ത് സോൺ ഐജി രാജ് പാൽ മീണയാണ് ഈ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥരെ ഉടൻ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഐജിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി റാവാഡ് ചന്ദ്രശേഖർ നേരത്തെ, ഡിഐജിയുടെ ശുപാർശ പ്രകാരം കർശന നടപടി എടുക്കുമെന്ന് അറിയിച്ചിരുന്നു.

നേരത്തെ, ഡിഐജി ഈ ഉദ്യോഗസ്ഥർക്കെതിരെ സ്ഥലംമാറ്റവും ഇൻക്രിമെന്റ് റദ്ദാക്കലും ഉൾപ്പെടെ ശിക്ഷാനടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, ഈ നടപടികൾ പുനഃപരിശോധിക്കാൻ ഐജി ഉത്തരവിട്ടിട്ടുണ്ട്. കുന്നംകുളം കോടതി ഈ പൊലീസുകാർക്കെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സസ്പെൻഷൻ ശുപാർശ ഐജി അംഗീകരിച്ച് ഉത്തരവിറക്കിയത്.

Share Email
Top