ഫാ. ജോസഫ് മണപ്പുറത്തിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 27 ശനിയാഴ്ച്ച ഹ്യൂസ്റ്റണിൽ

ഫാ. ജോസഫ് മണപ്പുറത്തിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 27 ശനിയാഴ്ച്ച ഹ്യൂസ്റ്റണിൽ

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ ക്നാനായ സമുദായത്തെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച, കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. ജോസഫ് മണപ്പുറത്തിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 27 ശനിയാഴ്ച ക്‌നാനായ ആചാരപ്രകാരം നടത്തും.


പൊതുദര്‍ശനം: സെപ്റ്റംബര്‍ 25 വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി ഒന്‍പതു വരെ ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍( 2210 സ്റ്റാഫോര്‍ഡ്ഷയര്‍ റോഡ്, മിസൗറി സിറ്റി, TX 77489. ) ലും

26 വെള്ളിയാഴ്ച പൊതുദര്‍ശനം ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടുവരേയും തുടര്‍ന്ന് ലാറ്റിന്‍ റൈറ്റ് വിശുദ്ധ കുര്‍ബാന: (സെന്റ് ഹെലന്‍ കാത്തലിക് ചര്‍ച്ച്, 2209 ഓള്‍ഡ് ആല്‍വിന്‍ റോഡ്, പിയര്‍ലാന്‍ഡ്, TX 77581) നടത്തും.

27 ന് രാവിലെ ഒന്‍പതു മുതല്‍ 10 വരെ പൊതു ദര്‍ശനം . തുടര്‍ന്ന് സിറോ മലബാര്‍ കുര്‍ബാന( സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി, 6400 W ഫുക്വ സ്ട്രീറ്റ്, മിസൗറി സിറ്റി, TX 77489 ) തുടര്‍ന്ന് സംസ്‌കാരം: ഫോറസ്റ്റ് പാര്‍ക്ക് ലോണ്‍ഡെയ്ല്‍ സെമിത്തേരി, 6900 ലോണ്‍ഡെയ്ല്‍ സ്ട്രീറ്റ്, ഹ്യൂസ്റ്റണ്‍, TX 77023.

സംസ്‌കാര ശുശ്രുഷയില്‍ ബിഷപ്പുമാരും വൈദികരും പങ്കെടുക്കും. ക്‌നാനായ സമുദായാംഗമായിരുന്നുവെങ്കിലും ജാതി മത ഭേദമെന്യേ എല്ലാവരെയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത അപൂര്‍വ വൈദീകനയാിരുന്നു ഫാ. ജോസഫ് മണപ്പുറമെന്ന് ഹ്യൂസ്റ്റണിലുള്ള തോമസ് നെയ്ച്ചേരില്‍ അനുസ്മരിച്ചു.

ഹ്യൂസ്റ്റണില്‍ ക്നാനായ സമൂഹം കെട്ടിപ്പടുക്കുന്നതിലും ക്നാനായ കമ്മ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച വൈദീകനാണ് ഫാ. ജോസഫ് മണപ്പുറം (81). കോട്ടയം ഒളശ സ്വദേശിയായ ഫാ. ജോസഫ് മണപ്പുറം 1969 ല്‍ കോട്ടയം ക്നാനായ അതിരൂപതയിലെ വൈദികനായി പട്ടം സ്വീകരിച്ചു.

യുഎസിലെ വിവിധ ഇടവകകളില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ഒളശ മണപ്പുറത്ത് പരേതരായ ഉതുപ്പാന്‍ പുന്നനും ഏലിക്കുട്ടിയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍ :ജോര്‍ജ് മണപ്പുറം , ലീലാമ്മ വടക്കേടം , മേരി കളവേലില്‍ , എല്‍സി തുരുത്തുവേലില്‍ , ജെസി മൂഴിയില്‍ , ലൈസാ മോള്‍ വടകര. ജനകീയനായ പുരോഹിതനായിരുന്ന അദ്ദേഹം യുഎസിലെ ക്നാനായ സമൂഹത്തെ നയിക്കുകയും എല്ലാവരുമായും വ്യക്തിപരമായ ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.

Fr. Joseph Manappuram’s funeral will be held on Saturday, September 27th.

Share Email
LATEST
Top