പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തി. കാണ്ടലയിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ്‌ജെറ്റ് Q400 വിമാനത്തിന്റെ ചക്രമാണ് നിലത്തേക്ക് തെറിച്ച് വീണത്. ഗുജറാത്തിലെ കാണ്ടല എയർപോർട്ടിന്റെ റൺവേ 23-ൽ നിന്ന് 75 യാത്രക്കാരുമായി പുറപ്പെട്ട ഫ്ലൈറ്റ് SG 2906 (ബോംബാർഡിയർ DHC8-400) അപ്രതീക്ഷിതമായ ഈ സംഭവത്തെത്തുടർന്ന് മുംബൈയിലെ ചാത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. പൈലറ്റുകൾക്ക് ടെക്നിക്കൽ പ്രശ്നം റിപ്പോർട്ട് ചെയ്തതോടെ റൺവേ 27-ൽ സുരക്ഷിതമായി ലാൻഡിങ് നടത്തി.
യാത്രക്കാർക്ക് പരിക്കുകളോ അപകടമോ ഉണ്ടായില്ല, എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കാണ്ടലയിലെ എയർ ട്രാഫിക് കൺട്രോളർ (ATC) പറന്നുയർന്ന ഉടൻ വിമാനത്തിൽ നിന്ന് കറുത്ത നിറത്തിലുള്ള വലിയൊരു വസ്തു (ചക്രവും ലോഹമോടകളും) വീഴുന്നത് ശ്രദ്ധിച്ചു. പൈലറ്റിനെ വിവരം അറിയിച്ചു ഉടൻ ലാൻഡിങ് ഗിയർ ശരിയായി പ്രവർത്തിച്ചത് വൻ അപകടം ഒഴിവാക്കി.