ഇടയാറന്മുള : മലയാള ക്രൈസ്തവ സമൂഹം എല്ലാ കാലവും ഹൃദയത്തോട് ചേർത്ത് പാടുന്ന അനേക ആത്മീയ ഗാനങ്ങൾ സംഭാവന നൽകിയ പ്രിയ കർത്തൃദാസൻ കുന്നുംപുറത്ത് മഹാകവി കെ വി സൈമൺന്റെ മകളുടെ മകനും, അബുദാബി ബ്രെതറൺ ക്രിസ്ത്യൻ അസംബ്ലി സഭയിലെ മുൻ അംഗവുമായ ജോർജ് സൈമൺ (അനിയൻ കുഞ്ഞ്, 82 ) ഞാറാഴ്ച്ച വെല്ലൂരിൽ അന്തരിച്ചു.
ചില നാളുകളായി മൂത്ത മകൻ ഡോ. എബി സൈമൺന്റെ കുടുംബത്തോടൊപ്പം വെല്ലൂരിൽ താമസിച്ച് വരികയായിരുന്നു.
ഭാര്യ : കല്ലിശ്ശേരി പാറയിൽ കുടുംബാംഗം അന്നമ്മ സൈമൺ (അമ്മാൾ). മക്കൾ : ഡോ. എബി സൈമൺ (സി എം സി വെല്ലൂർ) & ഡോ. ബെറ്റി എബി, ബോബി സൈമൺ & ഷേബ ബോബി (അബുദാബി)
സംസ്ക്കാരം പിന്നീട്.













