2030-ഓടെ എ.ഐ.ക്ക് വേണ്ടത് 2 ട്രില്യൺ ഡോളറിന്റെ പുതിയ വരുമാനം: റിപ്പോർട്ട്

2030-ഓടെ എ.ഐ.ക്ക് വേണ്ടത് 2 ട്രില്യൺ ഡോളറിന്റെ പുതിയ വരുമാനം: റിപ്പോർട്ട്

ആഗോളതലത്തിൽ നിർമിത ബുദ്ധിയുടെ (എ.ഐ.) ആവശ്യം വർധിക്കുന്നത് പുതിയ വരുമാന അവസരങ്ങൾ സൃഷ്ടിക്കുമെന്നും അതുമായി ബന്ധപ്പെട്ട മേഖലകളിൽ വലിയ വളർച്ചയുണ്ടാകുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ, ബെയ്ൻ ആൻഡ് കമ്പനിയുടെ ആറാമത്തെ വാർഷിക ഗ്ലോബൽ ടെക്നോളജി റിപ്പോർട്ടിൽ, 2030-ഓടെ എ.ഐ.യുടെ ആവശ്യകത നിറവേറ്റാൻ രണ്ട് ട്രില്യൺ ഡോളറിന്റെ പുതിയ വരുമാനം ആവശ്യമാണെന്ന് പറയുന്നു. എ.ഐ.യുടെ വളർച്ചയ്ക്ക് ഡാറ്റാ സെന്ററുകൾ, കമ്പ്യൂട്ടിങ് പവർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ നിക്ഷേപം ആവശ്യമായി വരുമെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ നിക്ഷേപങ്ങൾ ലാഭകരമായി നടപ്പാക്കണമെങ്കിൽ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ആഗോള എ.ഐ. വിപണി 2024-ൽ ഏകദേശം 279.22 ബില്യൺ ഡോളറായിരുന്നത് 2030-ഓടെ 1.81 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.ഐ. സാങ്കേതികവിദ്യ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകൾ നൽകും. 2030-ഓടെ എ.ഐ. സൊല്യൂഷനുകളും സേവനങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയിൽ 22.3 ട്രില്യൺ ഡോളറിന്റെ സ്വാധീനം ചെലുത്തും.

പ്രധാന വെല്ലുവിളികളും സാധ്യതകളും

2030 ആകുമ്പോഴേക്കും ആഗോളതലത്തിൽ എ.ഐ.ക്ക് വേണ്ട കമ്പ്യൂട്ടിങ് ആവശ്യകതകൾ 200 ജിഗാവാട്ടിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ പകുതിയും അമേരിക്കയിൽനിന്നായിരിക്കും. എ.ഐയുടെ വളർച്ചയെ പിന്തുണയ്ക്കാൻ നിലവിലുള്ള വരുമാന സ്രോതസ്സുകൾ മതിയാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എ.ഐ.യുടെ വികസനത്തിനും വ്യാപനത്തിനും ഭാവിയിൽ കൂടുതൽ വലിയ നിക്ഷേപങ്ങൾ ആവശ്യമാണെന്നും അത് പുതിയ വരുമാന സാധ്യതകളിലേക്ക് നയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രോഗനിർണയം, ചികിത്സാരീതികൾ, ആശുപത്രിയിലെ പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ എ.ഐ. വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടാതെ, തട്ടിപ്പുകൾ കണ്ടെത്താനും, റിസ്ക് മാനേജ്‌മെന്റ് നടത്താനും, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഉപഭോക്തൃ സ്വഭാവം വിശകലനം ചെയ്യാനും വ്യക്തിഗതമാക്കിയ മാർക്കറ്റിങ് കാമ്പയിനുകൾ സൃഷ്ടിക്കാനും എ.ഐ. സഹായിക്കുന്നു.

പുതിയ കണ്ടുപിടുത്തങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ക്ഷാമം, അൽഗോരിതം നേട്ടങ്ങൾ എന്നിവയെല്ലാം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്. കമ്പ്യൂട്ടേഷണൽ ഡിമാൻഡ് വർധിക്കുമ്പോൾ, മുൻനിര കമ്പനികൾ എ.ഐ. കഴിവുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിൽനിന്ന് അവയിൽനിന്ന് ലാഭം നേടുന്നതിലേക്ക് മാറിക്കഴിഞ്ഞുവെന്നും, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 10-25 ശതമാനം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Global AI market will need $2 trillion in new revenue by 2030 to fund the massive infrastructure required for its growth

Share Email
LATEST
More Articles
Top