ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മികച്ച ഫോട്ടോഗ്രാഫർ അവാർഡ് ബെന്നി ജോണിന്

ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മികച്ച ഫോട്ടോഗ്രാഫർ അവാർഡ് ബെന്നി ജോണിന്

സിജു വി ജോർജ്

ഗാർലാൻഡ് : ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ബെന്നി ജോണിന് മികച്ച ഫോട്ടോഗ്രാഫർ അവാർഡ് നൽകി ആദരിച്ചു. ഗാർലൻഡലെ കിയ ഓഡിറ്റോറിയത്തിൽ സെപ്തംബര് 7 ശനിയാഴ്ച വൈകീട്ട് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടയിലാണ് ബെന്നി ജോണിന് ഗാർലൻഡ് സിറ്റി മേയർ ഡിലൻ ഹെൻട്രിക്കിൽ നിന്ന് പുരസ്കാരം ലഭിച്ചത്. സണ്ണിവെയിൽ ടൗൺ മേയർ സജി ജോർജ്, ഡാലസ് കൗണ്ടി ജഡ്ജ് മാർഗരറ്റ് ഒബ്രായൻ എന്നിവരും ബെന്നി ജോണിനെ അനുമോദിച്ചു.

 കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി  ഡാലസ്  മെട്രോപ്ലക്സിൽ മികച്ച രീതിയിൽ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി എന്നിവ ചെയ്യുന്ന  ബെന്നി ജോൺ സാമൂഹ്യ പ്രവർത്തന രംഗത്ത് പ്രതിഫലേഛകൂടാതെ പ്രവർത്തിക്കുന്ന നല്ല ഒരു വ്യക്തി കൂടിയാണെന്ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് പിസി മാത്യു പ്രസ്താവിച്ചു. തൻറെ മൂന്ന് പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളുടെ അർഹമായ അംഗീകാരമാണെന്ന് ഈ അവാർഡ് എന്ന് മാധ്യപ്രവർത്തകൻ പി പി ചെറിയാൻ അഭിപ്രായപ്പെട്ടു.

Global Indian Council’s Best Photographer Award to Benny John

Share Email
Top