കോട്ടയം: ആഗോള സുറിയാനി പഠന ഗവേഷണ കേന്ദ്രമായ സെന്റ് എഫ്രേംസ് എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സെറി) റൂബി ജൂബിലിയോടനുബന്ധിച്ച് അഞ്ചു ദിവസങ്ങളിലായി നടന്ന ആഗോള സുറിയാനി സമ്മേളനം സമാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ അന്ത്യോഖ്യൻ സിറിയൻ കത്തോലിക്കാ പാത്രിയർക്കീസ് മാർ ഇഗ്നേഷ്യസ് ജോസഫ് തൃതീയൻ യൂനാൻ മുഖ്യാതിഥിയായിരുന്നു. സുറിയാനി ഭാഷയെ ആരാധനയിലൂടെയും അല്ലാതെയും കാത്തുപരിപാലിക്കുന്ന കേരളത്തിലെ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
മാർത്തോമ്മാ സഭ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ബർണബാസ് സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, മലങ്കര മാൽപാൻ റവ.ഡോ. ജോൺസ് എബ്രഹാം കോനാട്ട്, ഡോ. ആൻഡ്രി മെകാർ (റുമേനിയ), മദർ ജനറൽ സിസ്റ്റർ ആർദ്ര എസ്.ഐ.സി, ഡോ. രാജൻ വർഗീസ്, ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. സ്കറിയ വട്ടയ്ക്കാട്ടുകാലായിൽ, സെറി ഡയറക്ടർ റവ.ഡോ. ജോർജ് തെക്കേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പ്രഫ. ഡോ. ഡാനിയൽ ലെഗിയ, പ്രഫ. ഡോ. ഹെഡ്മി തകാഷി, സിസ്റ്റർ ഡോ. എലിയ മാരി തെരേസ്, റവ.ഡോ. ഷാജൻ വർഗീസ്, സിസ്റ്റർ ഡോ. ജിൻസി ഒത്തോട്ടിൽ എന്നിവർ സമ്മേളനത്തെ വിശകലനം ചെയ്ത് സംസാരിച്ചു.
Global Syrian Conference concludes; Delegates praise Kerala for protecting Syrians













