സജി പുല്ലാട്
ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യുസിഎഫ്) 38ാമത് വാർഷികയോഗത്തിൽ പ്രസംഗിച്ച വേദപണ്ഡിതനും മിഷൻസ് ഇന്ത്യ ജനറൽ സെക്രട്ടറിയുമായ ഡോ. ജോർജ്ജ് ചെറിയാൻ, വ്യക്തിജീവിതങ്ങളിൽ ദൈവത്തിന്റെ ഇടപെടലുകൾ സന്തോഷത്തിന് കാരണമാകണമെന്ന് പറഞ്ഞു. ദൈവകൃപയും, അടഞ്ഞ വാതിലുകളും, കുരിശു വഹിക്കുന്ന അനുഭവങ്ങളും കർത്താവിനെ അടുത്തറിയാനും ദൈവമഹത്വത്തിലേക്ക് നയിക്കാനും സഹായിക്കുമെന്നും അതുവഴി വ്യക്തികളും കുടുംബങ്ങളും തലമുറകളും സമൂഹവും അനുഗ്രഹിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനിയൻ ചാക്കച്ചേരിആൻസി ദമ്പതികളുടെ വീട്ടിൽ ചേർന്ന യോഗത്തിൽ മത്തായി കെ. മത്തായി അധ്യക്ഷത വഹിച്ചു.
റവ. ജേക്കബ് ജോർജിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മാത്യു വർഗീസ് (ജോർജുകുട്ടി) മധ്യസ്ഥ പ്രാർത്ഥന നടത്തി.
റവ. ഫാ. ജിജോമോൻ സി.എം. അനുഭവസാക്ഷ്യങ്ങൾ പങ്കുവെച്ചു.
ഡോ. ജോർജ്ജ് ചെറിയാന്റെ വചനശുശ്രൂഷയ്ക്കുശേഷം നിരവധി വിശ്വാസികൾ സാക്ഷ്യങ്ങൾ അറിയിച്ചു. സാറയും അന്നയും ഒരു ഇംഗ്ലീഷ് ഗാനം ആലപിച്ചു.

God’s interventions should be a cause for happiness: Dr. George Cherian











