ശബരിമല: അറ്റകുറ്റപ്പണിക്കായി നീക്കം ചെയ്ത സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു

ശബരിമല: അറ്റകുറ്റപ്പണിക്കായി നീക്കം ചെയ്ത സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പത്തനംതിട്ട : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് അറ്റകുറ്റപ്പണിക്കായി നീക്കം ചെയ്ത സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി ലഭിച്ച ശേഷം ഈ പാളികൾ ശില്പങ്ങളിൽ തിരികെ സ്ഥാപിക്കും. സ്പോൺസർ വഴി ചെന്നൈയിലെ ഒരു കമ്പനിയിലേക്ക് ദേവസ്വം ബോർഡ് ഈ സ്വർണ്ണപ്പാളികൾ കൊണ്ടുപോയിരുന്നു. എന്നാൽ കോടതിയുടെ അനുമതിയില്ലാതെ ഇത് ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ, 2019-ൽ സ്വർണ്ണപ്പാളി സ്ഥാപിച്ചതിൽ സംശയങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഭാരത്തിൽ കുറവ് വന്നതായി കണ്ടെത്തിയതാണ് അന്വേഷണത്തിന് പ്രധാന കാരണം.

Share Email
Top