എൻ്റെ പൊന്നേ…!സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ, പവന് 80,000 രൂപ കടന്നു

എൻ്റെ പൊന്നേ…!സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ,  പവന് 80,000 രൂപ കടന്നു

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിൽ എത്തി. ഒരു പവൻ സ്വർണ്ണത്തിന് 80,000 രൂപ കടന്നു, 1000 രൂപയുടെ വർദ്ധനവോടെ പവന് 80,880 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇത് ആദ്യമായാണ് ഒരു പവൻ സ്വർണ്ണത്തിന് 80,000 രൂപ കടക്കുന്നതും ഒരു ഗ്രാമിന് 10,000 രൂപ കടക്കുന്നതും. ഗ്രാമിന് 125 രൂപ വർധിച്ച് 10,110 രൂപയായി.

ഇന്നലെ രാവിലെ വിലയിൽ 80 രൂപയുടെ കുറവുണ്ടായിരുന്നെങ്കിലും, ഉച്ചയോടെ വീണ്ടും വർധനവുണ്ടായി. ഇന്നലെയും ഇന്നുമായി ഒരു പവൻ സ്വർണത്തിന് 1400 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. അതിനാൽ, പണിക്കൂലിയും ജിഎസ്ടിയും അടക്കം ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 90,000 രൂപയ്ക്ക് മുകളിൽ ചെലവാകും.

Share Email
LATEST
More Articles
Top