സ്വര്‍ണ വില ഇന്നും കുതിപ്പില്‍ തന്നെ! പവന് 82,240 രൂപ

സ്വര്‍ണ വില ഇന്നും കുതിപ്പില്‍ തന്നെ! പവന് 82,240 രൂപ

കൊച്ചി: സ്വര്‍ണവില ഇന്നും കുതിപ്പില്‍ തന്നെ. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നു മാത്രം വര്‍ധിച്ചത് 75 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 82,240 രൂപയാണ്. വ്യാഴാഴ്ച്ച സ്വര്‍ണവിലയില്‍ ഗ്രാമിന് 15 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ ആദ്യം 77,600 രൂപയായിരുന്ന സ്വര്‍ണവിലയാണ് ദിവസങ്ങള്‍ക്കുള്ളില്‍ 82,000 രൂപ കവിഞ്ഞത്. സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില 77,000 രൂപയായിരുന്നത് സെപ്റ്റംബര്‍ ആറായപ്പോള്‍ 79,000 ആയും പത്തിന് 80,000 വും 16 ന് 82,000 രൂപയുമായി ഉയര്‍ന്നു.

ഈ വര്‍ഷം ആദ്യം 60,000 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇപ്പോള്‍ 80,000 രൂപ മറികടന്നത്.

Gold prices continue to surge today! Pawan hits Rs 82,240

Share Email
LATEST
More Articles
Top