തിരുവനന്തപുരം: പിടിച്ചു നിര്‍ത്താനാവാതെ കുതിച്ചുയര്‍ന്നു സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 84,000 കവിഞ്ഞു. ഇന്ന് പവന് 480 രൂപ വര്‍ധിച്ച് 84,680 രൂപയായി. ഇന്നലെ ഗ്രാമിന് 10,530 രൂപയും പവന് 84,680 രൂപയുമായിരുന്നു വില. ഇന്നലെയാണ് 84000 രൂപ മറികടന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊരു കമ്പോളമാണ് ഇന്ത്യ. അതില്‍ തന്നെ കേരളവം ഏറെ വലിയ സ്വര്‍ണാഭരണ ഇഷ്ടക്കാരുടെ നാടും.
ഈ മാസം ഒന്നിന് കേരളാ വിപണിയില്‍ സ്വര്‍ണവില 77640 രൂപയായിരുന്നു. അതാണ് ഇന്ന് 84,000 രൂപയ്ക്കു മുകളിലെത്തിയത്. ആഗോള തലത്തിലുള്ള അനിശ്ചിതത്വങ്ങള്‍, ആവശ്യക്കാരുടെ വര്‍ധനവ്, കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടല്‍, അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കല്‍ തുടങ്ങിയവ എല്ലാം സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമായി.
Gold prices soar uncontrollably; Pawan hits Rs 84,680