പൊന്നിനെ തൊട്ടാല്‍ പൊള്ളും; കുതിച്ചു കയറി സ്വര്‍ണവില: ഇന്നു പവനു കൂടിയത് 920 രൂപ

പൊന്നിനെ തൊട്ടാല്‍ പൊള്ളും; കുതിച്ചു കയറി സ്വര്‍ണവില: ഇന്നു പവനു കൂടിയത് 920 രൂപ

കൊച്ചി: സംസ്ഥാനത്തു ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. പവന് ചൊവ്വാഴ്ച്ച 920 രൂപ വര്‍ധിച്ച് 83840 രൂപയിലെത്തി. ഇന്ന് ഒരു ഗ്രാമിന് 115 രൂപ വര്‍ധിച്ചതോടെ 10480 രൂപയ്ക്കാണ് ഒരു ഗ്രാം സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ കൊച്ചി വിപണിയില്‍ പവന് 82,920 രൂപയായിരുന്നതാണ് ഇന്ന് 83,000 ത്തിനു മുകളിലെത്തിയത്.

ഈ മാസം മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് വിലയിലുണ്ടായ വര്‍ധന 6200 രൂപയാണ്. സെപ്റ്റംബര്‍ ഒന്നിന് കേരളാ വിപണിയില്‍ സ്വര്‍ണവില 77640 രൂപയായിരുന്നു. ആഐഗോള തലത്തിലുള്ള അനിശ്ചിതത്വങ്ങള്‍, ആവശ്യക്കാരുടെ വര്‍ധനവ്, കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടല്‍, അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കല്‍ തുടങ്ങിയവ എല്ലാം സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമായി.

Gold will burn if you touch it; Gold price jumps: Gold price rises by Rs 920 today

Share Email
Top