സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൊന്നിൻ തിരുവോണം 

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൊന്നിൻ തിരുവോണം 

തിരുവനന്തപുരം: നന്മയുടെ പ്രതീകമായി മലയാളികൾ തിരുവോണ ആഘോഷ നിറവിൽ. നാടെങ്ങും  ഓണാ ഘോഷത്തിന്റെ ലഹരിയിലാണ്

അത്തപ്പൂക്കളം ഒരുക്കിയും തിരുവോണ സദ്യ തയാറാക്കിയും മലയാള നാട് ഓണത്തെ വരവേറ്റു. നന്മനിറഞ്ഞ നല്ലനാളുകൾക്കായി  ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കുന്നു..

സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങള്‍. മാവേലി തമ്പുരാന്റെ വരവ് കാത്ത് പൂക്കളം ഒരുക്കി കാത്തിരുന്ന പഴയ കാലം.

കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാറ്റൊട്ടും കുറയാത മലയാളികള്‍ എന്നും ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിക്കഴിഞ്ഞാല്‍ പിന്നെ ഓണസദ്യയാണ്.

Golden Thiruvonam of prosperity and happiness

Share Email
LATEST
More Articles
Top