വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ പാലസ്തീന്‍ അനുകൂല മുദ്രാവാക്യവുമായി ഒരുപറ്റമാളുകള്‍. വൈറ്റ് ഹൗസിനു സമീപത്തായി ഉള്ള റസ്റ്റോറന്റില്‍ ട്രംപ് എത്തിയുപ്പോഴാണ് പാലസ്തീന്‍ പതാകയുമായി ഒരുപറ്റമാളുകള്‍ ഇസ്രയേലിനെതിരേ മുദ്രാവാക്യം വിളിച്ചത്.
വൈറ്റ് ഹൗസിന് സമീപമുള്ള ജോസ് സീഫുഡ്, പ്രൈം സ്റ്റീക്ക് ആന്റ് സ്റ്റോണ്‍ ക്രാബ് എന്ന റെസ്റ്റോറന്റിലേക്ക് എത്തിയതിനു പി ന്നാലെയായിരുന്നുപ്രതിഷേധം. പാലസ്തീന്‍ പതാക ഉയര്‍ത്തി പ്രതിഷേധിച്ച സംഘം പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് മുദ്രാവാക്യം മുഴക്കി.
വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവര്‍ ഈ സമയത്ത് ട്രംപിനൊപ്പമുണ്ടായിരുന്നു.
വാഷിങ്ടണ്‍ ഡിസിയെ സ്വതന്ത്രമാക്കുക, പലസ്തീനെ സ്വതന്ത്രമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.ട്രംപ് ഇ കാലഘട്ടത്തിലെ ഹിറ്റലറെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു
A group of people chanted pro-Palestinian slogans at Trump as he arrived at the restaurant.