കനത്ത മഴ, രാജ്യതലസ്ഥാനത്ത് രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

കനത്ത മഴ, രാജ്യതലസ്ഥാനത്ത് രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

ഡൽഹി : കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാമിലും ഡൽഹിയിലും രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. റോഡുകളിൽ വെള്ളം കയറിയതോടെ പല പ്രധാന പാതകളിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, പലയിടത്തും രണ്ടോ മൂന്നോ അടി വരെ ഉയരത്തിൽ വെള്ളം കയറി. ദേശീയ പാത 48 ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ വാഹനങ്ങൾ കുടുങ്ങി. താഴ്ന്ന പ്രദേശങ്ങളായ വ്യവസായ മേഖലകളിലും വാണിജ്യ കേന്ദ്രങ്ങളിലും വെള്ളം കയറിയത് ജനജീവിതം ദുസ്സഹമാക്കി.

കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. യാത്രക്കാർക്ക് സഹായം നൽകുന്നതിനായി ഗുരുഗ്രാം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനങ്ങൾ മാറ്റാനും ഗതാഗതം സുഗമമാക്കാനും പോലീസ് ശ്രമം തുടരുകയാണ്. മഴ ശക്തമായതോടെ ഗുരുഗ്രാമിലെ അഴുക്കുചാലുകൾ നിറഞ്ഞുകവിഞ്ഞതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.

Share Email
Top