കൊച്ചി: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികളുടെ ഭാരം കുറഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് അന്വേഷണ ചുമതല. 2019ൽ സ്വർണ്ണപ്പാളികൾ നീക്കം ചെയ്തത് സംബന്ധിച്ച മുഴുവൻ രേഖകളും പരിശോധിക്കാനും, സ്വർണ്ണത്തിന്റെ കുറവിന് പിന്നിലെ സാഹചര്യം വിശദമായി അന്വേഷിക്കാനുമാണ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
2019-ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണം പൂശിയ ചെമ്പ് പാളികൾ കേടുപാടുകൾ തീർക്കുന്നതിനായി ഇളക്കി മാറ്റിയപ്പോഴാണ് വിവാദത്തിന്റെ തുടക്കം. റെക്കോർഡുകൾ പ്രകാരം 42.8 കിലോഗ്രാം ഉണ്ടായിരുന്ന പാളികൾ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് പുനഃസ്ഥാപനത്തിനായി കൊടുത്തയച്ചപ്പോൾ ഭാരം 4.54 കിലോഗ്രാം കുറഞ്ഞ് 38.25 കിലോഗ്രാം മാത്രമായിരുന്നു. ഈ ഗുരുതരമായ കുറവാണ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാൻ കാരണമായത്. ഭാരക്കുറവ് അത്യന്തം ആശങ്കാജനകമായ പൊരുത്തക്കേടാണെന്ന് നിരീക്ഷിച്ച കോടതി, ദേവസ്വം ഭരണത്തിൽ വന്ന ഗുരുതരമായ വീഴ്ചയാണിതെന്നും വിലയിരുത്തി.സ്വർണ്ണമാണ്. ഭാരം എങ്ങനെ കുറഞ്ഞു?” എന്നും കോടതി ചോദിച്ചു.