മോസ്‌കോ: ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍ മാത്രമല്ല ഹിന്ദിയോട് താത്പര്യം. റഷ്യയിലും ഹിന്ദിക്കു പ്രിയമേറുന്നു. റഷ്യയില്‍ ഹിന്ദിയോടുള്ള താത്പര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് ഭാഷാ പഠനത്തിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് റഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയം.
റഷ്യയിലെ പുതു തലമുറ ഇന്ത്യയെയും രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളും പാരമ്പര്യത്തെയും കുറിച്ച് പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതും തീരുമാനത്തിന് പിന്നിലുണ്ടെന്ന് റഷ്യന്‍ സ്റ്റേറ്റ് യുണിവേഴ്സിറ്റി ഓഫ് ഹ്യുമാനിറ്റീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓറിയന്റല്‍ ഭാഷാ പഠനത്തില്‍ ഹിന്ദിയോടുള്ള താത്പര്യം വലിയ തോതില്‍ വളര്‍ന്നിട്ടുണ്ട്. മോസ്‌കോയില്‍ മാത്രം നിരവിധി സര്‍വകലാശാലകള്‍ ഹിന്ദിയെ മികച്ച രീതിയില്‍ പരിഗണിച്ച് വരുന്നുണ്ട്. എംഐജിഎംഒ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ആര്‍എസ് യുഎച്ച്, മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ്, മോസ്‌കോ സ്റ്റേറ്റ് ലിംഗ്വിസ്റ്റിക് യൂണിവേഴ്സിറ്റി എന്നിവയിലുള്‍പ്പെടെ ഇതിനോടകം ഹിന്ദികോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Hindi is gaining popularity in Russia: Russian Ministry of Education to provide more facilities for teaching Hindi