നാലാമത്  വി.പി.സത്യൻ മെമ്മോറിയൽ ടൂർണമെന്‍റിനു (NAMSL) ഹൂസ്റ്റൺ ഒരുങ്ങി. നാളെ തുടക്കം

നാലാമത്  വി.പി.സത്യൻ മെമ്മോറിയൽ ടൂർണമെന്‍റിനു (NAMSL) ഹൂസ്റ്റൺ ഒരുങ്ങി. നാളെ തുടക്കം

മാർട്ടിൻ വിലങ്ങോലിൽ

മിസ്സൂറി സിറ്റി (ഹൂസ്റ്റൺ): കാൽപ്പന്ത് കളിയുടെ ആവേശം നെഞ്ചിലേറ്റി നോർത്ത് അമേരിക്കയിലെ മലയാളി ഫുട്‌ബോൾ ക്ലബ്ബുകൾ പങ്കെടുക്കുന്ന നാലാമതു വി. പി.സത്യൻ മെമ്മോറിയൽ ടൂർണമെന്റിനു ടെക്‌സാസിലെ ഹൂസ്റ്റണിൽ നാളെ തുടക്കമാകും. സെപറ്റംബർ 5 , 6 ,7 (വെള്ളി – ഞായർ) തീയതികളിലാണ് ടൂർണമെന്റ്.

നോർത്ത് അമേരിക്കൻ സോക്കർ ലീഗ് (NAMSL) എന്നറിയപ്പെടുന്ന ഈ ടൂർണമെന്റിന് ഇത്തവണ ആതിഥേയരാകുന്നത് ഹൂസ്റ്റണിലെ പ്രമുഖ മലയാളി ക്ലബായ ഹൂസ്റ്റൺ യുണൈറ്റഡ് ആണ്.
ഹൂസ്റ്റൺ യുണൈറ്റഡിന്റെ നേതൃത്വത്തിൽ ഇതോടൊപ്പം 30 പ്ലസ് , 45 പ്ലസ് കാറ്റഗറികളിൽ ‘നാടൻ’ സെവൻസ്‌ ടൂർണമെന്റും അരങ്ങേറും.

അമേരിക്കയിലെയും കാനഡയിൽ നിന്നുമായി ഇരുപതോളം ടീമുകൾ ഇത്തവണ മാറ്റുരക്കുന്നു.
നോർത്ത് അമേരിക്കയിലെ മലയാളി ക്ലബുകൾ പങ്കെടുക്കുന്ന ഏറ്റവും വലിയ സോക്കർ ലീഗാണിത്.


വെള്ളിയാഴ്ച വൈകുന്നേരം നാലു മുതലാണ് പ്രാഥമിക റൗണ്ടുകൾ. ഞായാറാഴ്ച ഫൈനലുകൾ അരങ്ങേറും. ഹൂസ്റ്റണിലെ മിസ്സൂറി സിറ്റിയിലുള്ള ക്യാമ്പ് സിയന്നാ സ്പോർട്സ് കോംപ്ലെക്‌സാണ് ടൂർണമെന്റ് വേദി.

ലീഗ് ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി NAMSL ഭാരവാഹികൾ അറിയിച്ചു.
NAMSL പ്രസിഡണ്ട് അശാന്ത് ജേക്കബ്, ഹൂസ്റ്റൺ യുണൈറ്റഡ് ചെയർമാൻ പോൾ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ടൂർണമെന്റ് വിജയത്തിനായി പ്രവർത്തിക്കുന്നു.

Houston Ready for 4th V.P. Sathyan Memorial Tournament (NAMSL); Kicks Off Tomorrow

Share Email
Top