ടെല്‍ അവീവ്: ഹൂതികള്‍ ഇസ്രയേലിലെ വിമാനത്താവളത്തിനു നേര്‍ക്ക് ഡ്രോള്‍ ആക്രമണം നടത്തി. തെക്കന്‍ ഇസ്രയേലിലെ റമോണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് യെമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം നടത്തിയത്.ആക്രമണത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. നിരവധി ഡ്രോണുകള്‍ വര്‍ഷിച്ചതില്‍ ഒരു ഡ്രോണാണ് വിമാനത്താവളത്തിന്റെ കവാടത്തില്‍ പതിച്ചത്. മറ്റു ഡ്രോണുകള്‍ ഇസ്രയേല്‍ സൈന്യം വെടിവെച്ചിട്ടു.
കഴിഞ്ഞ മേയില്‍ ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ രാജ്യാന്തര വിമാനത്താവളത്തിനു നേരെയും ഹൂതികള്‍ മിസൈലാക്രമണം നടത്തിയിരുന്ന. ആ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. തിരിച്ചടിയായി യെമന്‍ തലസ്ഥാനമായ സനായിലെ രാജ്യാന്തരവിമാനത്താവളം ഇസ്രയേല്‍ തകര്‍ത്തു.
Houthi attack on Israeli airport: Airport closed