ലണ്ടനിലെ ഗാന്ധി പ്രതിമ വികൃതമാക്കി, ഇന്ത്യ ശക്തമായി അപലപിച്ചു, അന്വേഷണം തുടങ്ങി

ലണ്ടനിലെ ഗാന്ധി പ്രതിമ വികൃതമാക്കി, ഇന്ത്യ ശക്തമായി അപലപിച്ചു, അന്വേഷണം തുടങ്ങി

ലണ്ടൻ യൂണിവേഴ്സിറ്റിക്ക് സമീപം ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമയ്ക്ക് വികൃതമാക്കിയ സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു. ഗാന്ധി ജയന്തി ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലുള്ള പ്രതിമയുടെ പീഠത്തിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ രേഖപ്പെടുത്തുകയായിരുന്നു. കൃത്യത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി ആവശ്യപ്പെട്ടു. ഗാന്ധിജയന്തി ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. ഒക്ടോബർ 2-ന് തൊട്ടുമുമ്പ് നടന്ന ഈ ആക്രമണം അഹിംസയുടെ ആശയത്തിന് നേരെയുള്ള ആക്രമണമാണ് എന്ന് ഹൈക്കമ്മീഷൻ പ്രതികരിച്ചു.

ലണ്ടൻ യൂണിവേഴ്സിറ്റിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ഈ വെങ്കല പ്രതിമ വർഷങ്ങളായി ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവിനോടുള്ള ആദരസൂചകമായി നിലകൊള്ളുന്നതാണ്. ഇന്ത്യൻ ഹൈക്കമ്മീഷന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് ചുവരെഴുത്തുകൾ നീക്കം ചെയ്തു.

Share Email
Top