ചീഫ് സെക്രട്ടറിയെ ഇടിയന്‍ പോലീസിനോട് ഉപമിച്ച് എന്‍.പ്രശാന്ത് ഐഎഎസ്; പോലീസിന്റെ പേര് കളയുന്ന ജോര്‍ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ.ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവരാണെന്നു പ്രശാന്ത്

ചീഫ് സെക്രട്ടറിയെ ഇടിയന്‍ പോലീസിനോട് ഉപമിച്ച് എന്‍.പ്രശാന്ത് ഐഎഎസ്; പോലീസിന്റെ പേര് കളയുന്ന ജോര്‍ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ.ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവരാണെന്നു പ്രശാന്ത്

തിരുവനന്തപരും: ചീഫ്  സെക്രട്ടറി എ. ജയതിലകനെതിരേ രൂക്ഷ വിമര്‍ശനവുമായി എന്‍. പ്രശാന്ത് ഐഎഎസ്. കൃഷി വകുപ്പ് സെക്രട്ടറി ഡോ.അശോകിന്റെ സ്ഥലംമാറ്റവിവാദ വിഷയം ഉള്‍പ്പെടെയുള്ളവ പരാമര്‍ശിച്ചുകൊണ്ടിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രശാന്ത് ജയതിലകനെതിരേ രൂക്ഷമായ വിമര്‍ഷനം ഉന്നയിച്ചത്.

പോലീസിന്റെ പേര കളയുന്ന ജോര്‍ജ് സാ റന്മാരും ബ്യൂറോക്രസിയിലെ ഡോ.ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവരാണെന്ന് തുറന്നടിച്ചാണ് വിമര്‍ശനം.

പ്രശാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ

ഡോ.ജയതിലക് എന്ന ജോര്‍ജ്ജ് സാര്‍

ഡോ.ബി.അശോകിന്റെ ട്രാന്‍സ്ഫര്‍ ഉത്തരവില്‍ വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമുണ്ട് എന്ന് ഏതൊരു ഐഎഎസ് ഉദ്യോഗസ്ഥനും ഒറ്റവായനയില്‍ മനസിലാവും. ഒന്നുകില്‍ അശേഷം നിയമ പരിജ്ഞാനമോ ബേസിക് അറിവോ ഇല്ലാത്ത വ്യക്തി, അല്ലെങ്കില്‍ നിയമവ്യവസ്ഥയോട് പുച്ഛം മാത്രമുള്ള വ്യക്തി- രണ്ടിലൊരാള്‍ക്കേ ഇപ്രകാരം പ്രവര്‍ത്തിക്കാനാവൂ.

എണ്ണി നോക്കിയപ്പോള്‍ ഏഴിൽ അധികം റൂളുകള്‍ വ്യക്തമായി ലംഘിക്കപ്പെട്ടിരിക്കുന്നു. അതിപ്പൊ കോടതിയും വ്യക്തമാക്കിയല്ലോ. കേസ് കോടതിയിലായത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല.ജോലിയിലോ സര്‍ക്കാര്‍ ഫയലുകളോ ശ്രദ്ധിക്കുന്നതിന് പകരം അധികാര സ്ഥാനത്തിരിക്കുന്നവരെ അവരുടെ ഭൃത്യനെപ്പോലെ വിധേയനായി സദാ കൂടെ നടന്ന് മണിയടിച്ച് ‘ജീവിത വിജയം’ നേടുന്നവരുടെ രീതിയാണിത്. അവര്‍ക്ക് നിയമമൊന്നും ബാധകമല്ല. ഡോ.ജയതിലകിനെ വിമര്‍ശിച്ചാല്‍ ‘പ്രശാന്തിനെ സസ്‌പെന്റ് ചെയ്ത പോലെ’ നടപടിയെടുക്കും എന്ന് ജൂനിയര്‍ ഉദ്യോഗസ്ഥരെ ഒരുന്നതന്‍ മീറ്റിങ്ങിനിടെ വിരട്ടിയത് സെക്രട്ടേറിയറ്റ് സ്റ്റാഫ് പറഞ്ഞറിഞ്ഞു.

അധികാര സ്ഥാനങ്ങള്‍ പകയും വിദ്വേഷവും തീര്‍ക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനുമാണെന്ന് വിശ്വസിക്കുന്നവരാണിത്. ചട്ടങ്ങള്‍ ഉദ്ധരിച്ച് സ്വന്തം അഭിപ്രായം പറയുന്നവരെയൊക്കെ ഇനിയും പലവിധ കേസുകളില്‍ കുടുക്കുമത്രെ!

കയ്യില്‍ കിട്ടിയ അധികാരമുപയോഗിച്ച് കസ്റ്റഡിയില്‍ കിട്ടിയവനെ മര്‍ദ്ദിക്കുന്ന കുട്ടന്‍ പിള്ളമാരില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നില്ല എന്ന് മാത്രമല്ല അധികാരം കീഴുദ്യോഗസ്ഥര്‍ക്കും പൗരന്മാര്‍ക്കും എതിരെ ഉപയോഗിക്കുന്നതില്‍ ‘സാഡിസ്റ്റിക് പ്ലെഷര്‍’ കണ്ടെത്തുവരാണിവര്‍. പോലീസിന്റെ പേര് കളയുന്ന ജോര്‍ജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ.ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവരാണ്.

ഇവര്‍ക്കെതിരെ സംസാരിക്കുക എന്നത് പൗരധര്‍മ്മമാണ്. ഇത്രയൊക്കെ നഗ്‌നമായ നിയമലംഘനങ്ങള്‍ പുറത്ത് വന്നിട്ടും ഇതൊക്കെ ഐഎഎസ് . ‘തൊഴുത്തില്‍ കുത്താണെന്നും പടലപ്പിണക്കമാണെന്നും’ തലക്കെട്ട് ചമച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന പ്രബുദ്ധ കേരളത്തിലെ പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളുമാണ് യഥാര്‍ത്ഥ ട്രാജഡി! .ചീഫ് സെക്രട്ടറി പദവിയിലിരിക്കുന്ന വ്യക്തിയുടെ, ഇതുവരെ പുറത്ത് വന്ന നിയമലംഘനങ്ങളുടെ പട്ടിക എടുത്താല്‍ ഇന്ന് മാധ്യമങ്ങള്‍ ഘോരഘോരം ചര്‍ച്ച ചെയ്യുന്ന ഏത് ഇടിയന്‍ പോലീസിനെക്കാളും വരും! ഇരകളുടെ എണ്ണമെടുത്താല്‍ ഞെട്ടും. ഇത്തരക്കാര്‍ സര്‍വ്വീസില്‍ തുടരുന്നത് നാടിന് തന്നെ ആപത്താണ്.

നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ സാധാര ണക്കാര്‍ക്കെതിരെ കേസെടുക്കും, നടപടിയുണ്ടാവും. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ നിയമം ലംഘിച്ചതിന് കോടതി പലതവണ കയ്യോടെ പൊക്കിയ ഉദ്യോഗസ്ഥന് പട്ടും വളയും മാത്രമല്ല, അടുത്ത നിയമലംഘനം നടത്താനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ടോ? ഡോ.ജയതിലക് എന്ന വ്യക്തി ചീഫ് സെക്രട്ടറി പദവിയിലിരുന്ന് കാട്ടിക്കൂട്ടുന്നതൊക്കെ സ്വന്തം നിലയ്ക്കാണോ? ഈ ഫയല്‍ പൊതുജനമധ്യത്തില്‍ വരേണ്ടതാണെന്നു പറഞ്ഞാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

N. Prashanth IAS likens the Chief Secretary to the Idiyan police;
Prashanth says that George Saran and Dr. Jayathilakan of the bureaucracy who are defaming the police should be exposed

Share Email
Top