ദുബായി: ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് പാക്കിസ്ഥാൻ ഫൈനലിൽ. ബംഗ്ലാദേശിനെ 15 റൺസിന് തോൽപിച്ചാണ് കിരീടപോരാട്ടത്തിലേക്ക് ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും എത്തിയത്. സ്‌കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 1358, ബംഗ്ലാദേശ് 20 ഓവറിൽ 1249. ഫൈനൽ മത്സരം ഞായറാഴ്ച നടക്കും. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുന്നത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ136 റൺസ് വിജയലക്ഷ്യം ബംഗ്ലാദേശ് 18 ഓവറിൽ 112 റൺസിന് ഓൾ ഔട്ടായി. 25 പന്തിൽ 20 റൺസെടുത്ത ഷമീം ഹൊസൈനാണ് ബംഗ്ലാദേശിൻറെ ടോപ് സ്‌കോറർ. സൈഫ് ഹസൻ 18 റൺസെുത്തപ്പോൾ നൂറുൽ ഹസൻ 16 റൺസെടുത്തു.
വാലറ്റത്ത് റിഷാദ് ഹൊസൈൻ 10 പന്തിൽ 16 റൺസുമായി പൊരുതിയെങ്കിലും പാക്കിസ്ഥാൻറെ ജയം തടയാനായില്ല. പാക്കിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതവും സയ്യിം അയൂബ് രണ്ട് വിക്കറ്റുമെടുത്തു.
India and Pakistan will meet in the final of the Asia Cup for the first time in its history; the match will be held on Sunday