ന്യൂയോർക്ക്: കൊടും ഭീകരൻ ബിൻ ലാദനെ ഒരു പതിറ്റാണ്ട് സംരക്ഷിച്ച പാക്കിസ്ഥാൻ , ഭീകരത കയറ്റുമതി ചെയ്യുന്നവരാണെന്നും യു എന്നിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ.
ഭീകരവാദത്തിന് മഹത്വവൽക്കരണമാണ് പാക്കിസ്ഥാൻ നല്കുന്നത്. യാതാർഥ്യങ്ങളെ വളച്ചൊടിച്ച് വസ്തുതകൾക്ക് നേർ വിപരീതമായ കാര്യങ്ങളാണ് പാക്കിസ്ഥാൻ പ്രചരിപ്പിക്കുന്നതെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രതിനിധിയായ പെറ്റല്‍ ഗഹ്ലോട്ട് പറഞ്ഞു.
തീവ്രവാദം പാകിസ്താൻ്റെ വിദേശനയത്തിന്റെ അടിസ്ഥാന ഘടകം തന്നെ തീപ്രവാദമാണെന്നും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിന് മറുപടിയായി ഗഹ്ലോട്ട് പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ പങ്കാളിയാണെന്ന് അഭിനയിച്ച് ഒരു ദശാബ്ദക്കാലം ബിൻ ലാദന് പാക്കിസ്ഥാൻ അഭയം നൽകി. ഒരു തരത്തിലുള്ള നാടകത്തിനും നുണയ്ക്കും വസ്തുതകൾ മറച്ചുവെക്കാൻ കഴിയില്ലെന്നും ഗഹ്ലോട്ട് കൂട്ടിച്ചേർത്തു.
India attacks Pakistan, the country that protected bin Laden for a decade, exporters of terror