ആത്മാഭിമാനവും അന്തസുമാണ് നിലപാട് തീരുമാനിക്കുക, ‘ഞങ്ങൾ റൊട്ടി കഴിക്കുന്നത് കുറച്ചേക്കാം, പക്ഷേ ഭീഷണിക്ക് വഴങ്ങില്ല’; ട്രംപിന് മറുപടിയുമായി മനീഷ് തിവാരി

ആത്മാഭിമാനവും അന്തസുമാണ് നിലപാട് തീരുമാനിക്കുക, ‘ഞങ്ങൾ റൊട്ടി കഴിക്കുന്നത് കുറച്ചേക്കാം, പക്ഷേ ഭീഷണിക്ക് വഴങ്ങില്ല’; ട്രംപിന് മറുപടിയുമായി മനീഷ് തിവാരി

ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ, ഇന്ത്യയും റഷ്യയും ചൈനയ്ക്ക് നഷ്ടപ്പെട്ടുവെന്ന പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ഇന്ത്യയുടെ നിലപാട് തീരുമാനിക്കുന്നത് ഭക്ഷണമോ സമ്പത്തോ അല്ല, മറിച്ച് ആത്മാഭിമാനവും അന്തസ്സും ബഹുമാനവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇന്ത്യ റൊട്ടി കഴിക്കുന്നത് കുറച്ചേക്കാം, പക്ഷേ ഭീഷണിക്ക് മുന്നിൽ ഒരിക്കലും മുട്ടുമടക്കില്ല,” എന്ന് തിവാരി എക്സിൽ കുറിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും മറ്റ് ചരിത്രപരമായ പോരാട്ടങ്ങളും പരാമർശിച്ചാണ് തിവാരി തന്റെ നിലപാട് വിശദീകരിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ വിജയം നേടിയ ഇന്ത്യ, ഏത് ത്യാഗത്തിനും തയ്യാറാണെന്നും എന്നാൽ ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പ്രസ്താവനയിലൂടെ, ഇന്ത്യയുടെ അചഞ്ചലമായ ആത്മാഭിമാനവും ദൃഢനിശ്ചയവും തിവാരി എടുത്തുകാട്ടി.

Share Email
LATEST
Top