ഏഷ്യകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മങ്ങിയ തുടക്കമായിരുന്നു. നാലോവറിൽ 20 റൺസ് ചേർക്കുന്നതിനിടെ രണ്ട് ഓപ്പണർമാരും ക്യാപ്റ്റനും കൂടാരം കയറി. ഓപ്പണർമാരായ അഭിഷേക് ശർമയെയും (6 പന്തിൽ 5) ശുഭ്മൻ ഗില്ലിനെയും (10 പന്തിൽ 12) ഫഹീം അഷ്റഫ് പുറത്താക്കി. ഷഹീൻ ഷാ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. ഒരു റൺസെടുത്ത സൂര്യകുമാറിനെ പാക് ക്യാപ്റ്റൻ സൽമാൻ ആഗ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
സഞ്ജു സാംസണും തിലക് വർമയും ആണ് ക്രീസിൽ.ടോസ് നേടിയ ഇന്ത്യ നേരത്തെ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു. 19.1 ഓവറിൽ 146 റൺസിന് പാക്കിസ്ഥാൻ ഓൾ ഔട്ടായി. നാലു വിക്കറ്റെടുത്ത കുൽദീപാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്. അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.