ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ റിക്കാര്‍ഡിട്ട് ഇന്ത്യ. കഴിഞ്ഞ ഒറ്റമാസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് 12.5 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങളാണ്.
ഇത്രയധികം ഇറക്കുമതിക്ക് പ്രധാന കാരണങ്ങളിലൊന്ന് ആപ്പിള്‍ കമ്പനിയുടെ ഐഫോണ്‍ ഉത്പാദനം ചൈനയില്‍നിന്ന് ഇ ന്ത്യയിലേക്ക് മാറ്റിയതാണെന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഈ ഫോണിന്റെ പല പാര്‍ട്‌സുകളുംചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണിപ്പോഴും. ഇതോടെ ബീജിംഗില്‍ നിന്നും ഇന്ത്യയിലേക്കുള്ള സാധനങ്ങളുടെ ഇറക്കുമതി കൂടുതലായി.
കഴിഞ്ഞ ജൂലൈയില്‍ ചൈന ഒരു ബില്യണ്‍ ഡോളറിന്റെ കംപ്യൂട്ടര്‍ ചിപ്പുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. കൂടാതെ കോടിക്കണക്കിന് ഫോണുകളും അതിന്റെ പാര്‍ട്‌സുകളും അയച്ചു.ഈ വര്‍ഷം ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയരുമെന്നാണ് ചൈനീസ് കണക്കുകൂട്ടല്‍.
India sets record in imports of Chinese products; imports worth $12.5 billion in one month













