എച്ച് വണ്‍ ബി വീസ ഫീസ് വര്‍ധനയ്ക്കിടെ നിര്‍ണായക നീക്കവുമായി ഇന്ത്യ

എച്ച് വണ്‍ ബി വീസ ഫീസ് വര്‍ധനയ്ക്കിടെ നിര്‍ണായക നീക്കവുമായി ഇന്ത്യ

വാഷിംഗ്ടണ്‍: ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച എച്ച് വണ്‍ ബി വീസയുടെ കുത്തനെയുള്ള ഫീസ് വര്‍ധനവിന്റെയും, അമേരിക്ക ഇന്ത്യയ്‌ക്കെതിരേ പ്രഖ്യാപിച്ച തിരിച്ചടി തീരുവയുടേയും പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കങ്ങളുമായി ഇന്ത്യ. തിരിച്ചടി തീരുവയെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം നിലവിവല്‍ അമേരിക്കയിലുണ്ട്.

എച്ച് വണ്‍ ബി വീസയ്ക്കായി പുതിയ അപേക്ഷകര്‍ ഒരു കോടി രൂപ ഫീസ് നല്‌കേണ്ടിവരുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ന്യൂയോര്‍ക്കിലായിരുന്നു കൂടിക്കാഴ്ച്ച. ഈ കൂടിക്കാഴ്ച്ചയിലാണ് എച്ച്-1ബി വീസയുടെ ഫീസ് കുത്തനെ കൂട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെക്കുറിച്ചു ചര്‍ച്ചയുണ്ടായത്.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആശങ്കയ്ക്കിടയായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ചര്‍ച്ചകള്‍ നടന്നതായി വിദേശകാര്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടു. മാര്‍ക്കോ റൂബിയോയെ കണ്ടതില്‍ സന്തോഷമുണ്ടെന്നും ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതള്‍ ശക്തമാക്കുന്നതിലുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ എച്ച് വണ്‍ ബി വീസയിലും താരിഫ് പ്രശ്‌നത്തിലും അമേരിക്കയുടെ ഭാഗത്തു നിന്നും എന്തെങ്കിലും മറുപടി ലഭിച്ചോ എന്നതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.

വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് മാര്‍ക്കോ റൂബിയോയും പറഞ്ഞു. ‘ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെയും അമേരിക്കയുടെയും സാമ്പത്തിക വികസനത്തിനു സഹായകരമാകുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി റൂബിയോ പ്രതികരിച്ചു. 50 ശതമാനം തിരിച്ചടി തീരുവ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നവരില്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്ന എച്ച്വണ്‍ ബി വീസയ്ക്കുളള ഫീസ് കുത്തനെ കൂട്ടിയതോടെ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണ് എത്തിയിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് ശക്തമായ നീക്കങ്ങള്‍ ആംരംഭിച്ചത്.

India takes decisive step amid H1B visa fee hike: External Affairs Minister Jaishankar meets Secretary of State Marco Rubio

Share Email
Top