ഇന്ത്യൻ വംശജനായ അമിത് ക്ഷത്രിയ നാസയുടെ പുതിയ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ

ഇന്ത്യൻ വംശജനായ അമിത് ക്ഷത്രിയ നാസയുടെ പുതിയ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ അമിത് ക്ഷത്രിയയെ യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. യുഎസ് ബഹിരാകാശ ഏജൻസിയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സിവിൽ സർവീസ് തസ്തികയാണ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ. നാസയുടെ ആക്ടിങ് അഡ്മിനിസ്ട്രേറ്റർ സീൻ പി ഡഫി നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നാസ യുടെ പുതിയ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ക്ഷത്രിയയെ നിയമിച്ചതായി നാസ പ്രസ്താവനയിലൂടെ അറിയിച്ചു. നാസയുടെ എക്സിക്യൂട്ടീവ് നേതൃത്വ സംഘത്തിന് സമാനതകളില്ലാത്ത പ്രവർത്തനപരവും തന്ത്രപരവുമായ അനുഭവം ക്ഷത്രിയ നൽകുമെന്ന് നാസ കൂട്ടിച്ചേർത്തു. നാസയുടെ ആർട്ടെമിസ് ചന്ദ്ര ദൗത്യങ്ങളും ഭാവിയിലെ ചൊവ്വ പര്യവേക്ഷണ പരിപാടികളും ഇനി ക്ഷത്രിയ നയിക്കും.

നാസയിൽ 20 വർഷത്തെ പരിചയസമ്പന്നനായ ക്ഷത്രിയ വാഷിങ്ടണിലെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) ആസ്ഥാനത്ത് എക്സ്പ്ലോറേഷൻ സിസ്റ്റംസ് ഡെവലപ്മെന്റ് മിഷൻ ഡയറക്ടറേറ്റിൽ (ഇഎസ്ഡിഎംഡി) ചന്ദ്രനിൽ നിന്നുള്ള ചൊവ്വ പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഇൻ ചാർജ് ആയിരുന്നു.

Indian-origin Amit Kshatriya is NASA’s new associate administrator

Share Email
LATEST
Top