ഇലിയോണിലെ നേപ്പര്‍വില്ലെ സിറ്റി കൗണ്‍സില്‍ അംഗമായി ഇന്ത്യന്‍ വംശജ സുപ്ന ജെയിന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇലിയോണിലെ നേപ്പര്‍വില്ലെ സിറ്റി കൗണ്‍സില്‍ അംഗമായി ഇന്ത്യന്‍ വംശജ സുപ്ന ജെയിന്‍ സത്യപ്രതിജ്ഞ ചെയ്തു

നേപ്പര്‍വില്ലെ: ഇന്ത്യന്‍ വംശജയും പരിചയസമ്പന്നയായ അധ്യാപികയുമായ സുപ്ന ജെയിന്‍, നേപ്പര്‍വില്ലെ സിറ്റി കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.

കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ സ്റ്റഡീസില്‍ പ്രിന്‍സിപ്പല്‍ ലക്ചററും നോര്‍ത്ത് സെന്‍ട്രല്‍ കോളജിലെ സെന്റര്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് ഫാക്കല്‍റ്റി എക്സലന്‍സിന്റെ ഫാക്കല്‍റ്റി ഡയറക്ടറുമായ ജെയിന്‍ 2021 മുതല്‍ ഇന്ത്യന്‍ പ്രൈറി സ്‌കൂള്‍ ഡിസ്ട്രിക്റ്റ് 204 ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പൊതുസേവനത്തിലും വിദ്യാഭ്യാസത്തിലുമുള്ള അവരുടെ പശ്ചാത്തലം നേതൃത്വത്തോടുള്ള അവരുടെ സമീപനത്തെ രൂപപ്പെടുത്തിയതായി അവര്‍ പറഞ്ഞു.

കഴിഞ്ഞ മാസം രാജിവച്ച മുന്‍ കൗണ്‍സില്‍ വനിത അലിസണ്‍ ലോംഗന്‍ബോയുടെ പകരക്കാരിയായാണ് സുപ്‌ന കൗണ്‍സിലിലേക്ക് വരുന്നത്. അവരുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ നിരവധി സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും സന്നിഹിതരായിരുന്നു. നഗര നേതൃത്വത്തിലേക്ക് കടന്നുവരാനുള്ള തീരുമാനത്തിന് പ്രോത്സാഹനം നല്‍കിയതിന് കുടുംബാംഗങ്ങളോട് ജെയിന്‍ നന്ദി പറഞ്ഞു.

Indian-origin Supna Jain sworn in as Naperville City Council member in Illinois

Share Email
Top