അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണി കുതിച്ചുയർന്നു. സെൻസെക്സും നിഫ്റ്റിയും ഗ്രീൻ സോണിലാണ് വ്യാപാരം നടത്തിയത്. സെൻസെക്സ് 500 പോയിന്റ് വരെയും നിഫ്റ്റി 200 പോയിന്റ് വരെയും ഉയർന്നു. ഇന്ത്യൻ ഐ ടി മേഖലകളിലെ തീരുവ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചന ഐ ടി മേഖലയെ കുതിപ്പിലെത്തിച്ചു. കമ്പനികളുടെ ഓഹരികൾ ശക്തമായ വളർച്ച രേഖപ്പെടുത്തി.
രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഏഴ് പൈസ വരെ കുറഞ്ഞിരുന്നു. പിന്നീട് ഒരു പൈസ കുറഞ്ഞ് ഒരു ഡോളറിന് 88 രൂപ 11 പൈസ എന്ന നിരക്കിലാണ് വിനിമയം നടന്നത്. വ്യാപാര ചർച്ചകളിലെ പുരോഗതിയും ഐ ടി മേഖലയിലെ പ്രതീക്ഷകളും വിപണിയിൽ ആത്മവിശ്വാസം വർധിപ്പിച്ചതായി വിദഗ്ധർ വിലയിരുത്തുന്നു.