യു.എസ്. തിരിച്ചയച്ചത് 2,417 ഇന്ത്യക്കാരെ; റഷ്യൻ സൈന്യത്തിൽ 27 ഇന്ത്യക്കാർ ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം

യു.എസ്. തിരിച്ചയച്ചത് 2,417 ഇന്ത്യക്കാരെ; റഷ്യൻ സൈന്യത്തിൽ 27 ഇന്ത്യക്കാർ ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ യു.എസിൽനിന്ന് 2,417 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അനധികൃത കുടിയേറ്റത്തിന് രാജ്യം എതിരാണെന്നും, നിയമപരമായി മറ്റു രാജ്യങ്ങളിലേക്ക് കടക്കാനുള്ള രീതികളെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രഞ്ജിത് ജയ്‌സ്വാൾ വ്യക്തമാക്കി.

റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാർ

യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം 27 ഇന്ത്യക്കാർ ഉള്ളതായും അദ്ദേഹം പറഞ്ഞു. ഇവരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. റഷ്യൻ സൈന്യത്തിൽ ഏതാനും പേർകൂടി ഉൾപ്പെട്ടതായി അവരുടെ കുടുംബാംഗങ്ങളിൽനിന്നാണ് അറിഞ്ഞത്. റഷ്യൻ സർക്കാരുമായും ഡൽഹിയിലെ റഷ്യൻ എംബസിയുമായും ഇക്കാര്യത്തിൽ ആശയവിനിമയം തുടരുകയാണെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.

സ്റ്റുഡന്റ് വിസയിലും സന്ദർശക വിസയിലും കഴിഞ്ഞ ആറുമാസത്തിനിടെ റഷ്യയിലെത്തിയ 15 പേർ യുദ്ധമുന്നണിയിലെത്തി എന്ന റിപ്പോർട്ടുകളെത്തുടർന്നാണ് മന്ത്രാലയം ഈ വിശദീകരണം നൽകിയത്. നിർമാണ ജോലിക്കായാണ് ഒരു ഏജന്റ് ഇവരെ റഷ്യയിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം.

India’s Ministry of External Affairs confirmed that the US repatriated 2,417 Indians in the last nine months

Share Email
Top