ഇന്ത്യ-യു.എസ് വ്യാപാര കരാർ വീണ്ടും സജീവമാകുന്നു;ആറാംഘട്ട വ്യാപാര ചർച്ചകൾക്കായി യു.എസ് ഉന്നതതല സംഘം ഇന്ന് അർധരാത്രിയോടെ ഡൽഹിയിൽ എത്തും

ഇന്ത്യ-യു.എസ് വ്യാപാര കരാർ വീണ്ടും സജീവമാകുന്നു;ആറാംഘട്ട വ്യാപാര ചർച്ചകൾക്കായി യു.എസ് ഉന്നതതല സംഘം ഇന്ന് അർധരാത്രിയോടെ ഡൽഹിയിൽ എത്തും

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ വർധനവിനെ തുടർന്ന് മരവിച്ചുപോയ ഇന്ത്യ–യു.എസ് വ്യാപാര കരാർക്ക് വീണ്ടും ജീവൻ കിട്ടുകയാണ്. ആറാംഘട്ട വ്യാപാര ചർച്ചകൾക്കായി യു.എസ് ഉന്നതതല സംഘം ഇന്ന് അർധരാത്രിയോടെ ഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നാളെ മുതൽ ചർച്ചകൾ പുനരാരംഭിക്കും.

ചർച്ചക്ക് നേതൃത്വം നൽകുന്നത് യു.എസ് വ്യാപാര ഇടപാടുകളിൽ മുഖ്യസ്ഥാനമുള്ള ബ്രെൻഡൻ ലിഞ്ചാണ്. അദ്ദേഹത്തോടൊപ്പം സംഘവും ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ചർച്ചകൾക്ക് നേതൃത്വം നൽകും.

ആഗസ്റ്റ് അവസാനം ഇരുരാജ്യങ്ങളും ചർച്ച നടത്താനൊപ്പുവച്ചിരുന്നെങ്കിലും തീരുവ വർധനവോടെ അത് അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരുന്നു. എന്നാൽ, കരാർക്ക് ജീവൻ നൽകുമെന്ന തരത്തിലുള്ള സൂചന കഴിഞ്ഞ ആഴ്ച തന്നെ വാണിജ്യമന്ത്രി പീയുഷ് ഗോയൽ നൽകിയിരുന്നു. മാർച്ച് മുതൽ തുടരുന്ന ചർച്ചകൾ അനുയോജ്യമായ സാഹചര്യം ഉണ്ടെങ്കിൽ ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യു.എസ് തീരുവ വർധനയെ തുടർന്നാണ് ഇന്ത്യ–യു.എസ് ബന്ധം വഷളായത്. എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നും ട്രംപ് അറിയിച്ചു. “എന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാനാണ് ഉദ്ദേശം. രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ പരിഹാരം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്,” – ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്ന അമേരിക്കയുടെ തീരുവ നടപടികളോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ വ്യാപാര തീരുവ ബാധകമായി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് പ്രതികാരമായി 25 ശതമാനം പിഴത്തീരുവയും സെപ്റ്റംബർ 7-ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങി നിരവധി മേഖലകൾക്ക് വലിയ തിരിച്ചടിയായി. എന്നാൽ, മരുന്നുകൾ, ഇലക്ട്രോണിക്സ്, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് തീരുവ ബാധകമല്ല.

ഇന്ത്യയുടെ 7.5 ലക്ഷം കോടി രൂപയോളം വരുന്ന യു.എസ് കയറ്റുമതിയിൽ പകുതിയോളം ഉൽപ്പന്നങ്ങൾക്കാണ് പുതിയ തീരുവ ബാധിച്ചിരിക്കുന്നത്.

India–U.S. Trade Agreement Revived; U.S. High-Level Team to Arrive in Delhi Tonight for Sixth Round of Talks

Share Email
LATEST
More Articles
Top