ഇന്റര്‍പോള്‍ അന്താരാഷ്ട്ര തലത്തില്‍ പിടിച്ചെടുത്തത് 76 ടണ്‍ സിന്തറ്റിക് മയക്കുമരുന്ന്; പിടിച്ചെടുത്തവയില്‍ 151 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ള ഫെന്റനൈലും

ഇന്റര്‍പോള്‍ അന്താരാഷ്ട്ര തലത്തില്‍ പിടിച്ചെടുത്തത് 76 ടണ്‍ സിന്തറ്റിക് മയക്കുമരുന്ന്; പിടിച്ചെടുത്തവയില്‍ 151 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ള ഫെന്റനൈലും

ലിയോണ്‍ :  ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇന്റര്‍പോള്‍ നടത്തി.  ഇന്ത്യ ഉള്‍പ്പെടെയുള്ള 18 രാജ്യങ്ങളില്‍ നിന്നായി ‘ഓപ്പറേഷന്‍ ലയണ്‍ഫിഷ്മയാഗ് മൂന്ന്’ എന്ന പേരില്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 76 ടണ്‍ സിന്തറ്റിക് മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്.

ഇതില്‍ നന്നെ 151 ലക്ഷം പേരെ കൊല്ലാന്‍ േേശഷിയുള്ള അളവിലെ ഫെന്റനൈലും പിടിച്ചെടുത്തു. ഫെന്റനൈല്‍ ശേഖരം ഏറ്റവിം കൂടുതല്‍ പിടികൂടിയത് ഇന്ത്യയില്‍ നിന്നാണെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നു. 54,000 കോടി രൂപയുടെ മയക്കുമരുന്നുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.

പിടിച്ചെടുത്തവയില്‍ 297 ദശലക്ഷം മെത്താംഫെറ്റാമൈന്‍ ഗുളികകളും ഫെന്റനൈല്‍, ഹെറോയിന്‍, കൊക്കെയ്ന്‍ എന്നിവയും ഉള്‍പ്പെടുന്നു.
വിവിധ തരത്തിലാണ് മയക്കുമരുന്ന് കടത്താനായുള്ള മാര്‍ഗങ്ങള്‍ തേടിയത് കടത്തുമായി ബന്ധപ്പെട്ട് 386 പേരെ അറസ്റ്റ് ചെയ്തു. ഈ ഓപ്പറേഷനില്‍ പിടികൂടിയ ഫെന്റനൈലില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ഇന്റര്‍പോള്‍ കണ്ടെത്തി.

Interpol seizes 76 tons of synthetic drugs internationally; Fentanyl, which has the potential to kill 15.1 million people, is among the seized drugs

Share Email
LATEST
More Articles
Top