മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന് ഐ.ഒ.സി ഹൂസ്റ്റൺ ചാപ്റ്ററിൻ്റെ ശ്രദ്ധാഞ്ജലി

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന് ഐ.ഒ.സി ഹൂസ്റ്റൺ ചാപ്റ്ററിൻ്റെ ശ്രദ്ധാഞ്ജലി

ഹൂസ്റ്റൺ: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി. പ്രസിഡൻ്റുമായിരുന്ന പി.പി. തങ്കച്ചന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഹൂസ്റ്റൺ ചാപ്റ്റർ ശ്രദ്ധാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് സൂം പ്ലാറ്റ്‌ഫോമിൽ ചേർന്ന അനുസ്മരണ യോഗത്തിൽ നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിൻ്റെ ഓർമ്മകൾ പങ്കുവെച്ചു.

ഐ.ഒ.സി. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതം ആശംസിക്കുകയും തങ്കച്ചൻ്റെ സംഭാവനകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന്, ദേശീയ വൈസ് പ്രസിഡൻ്റ് തോമസ് ഒലിയാംകുന്നിൽ തങ്കച്ചനുമായി ചേർന്ന് പ്രവർത്തിച്ച അനുഭവങ്ങൾ അനുസ്മരിച്ചു. വൈസ് പ്രസിഡൻ്റ് അജി കോട്ടയിൽ, ജോയിന്റ് സെക്രട്ടറി രാജേഷ് വർഗീസ് മാത്യു, ചിക്കാഗോ ജനറൽ സെക്രട്ടറി ജോജോ കറുകപ്പള്ളി, ഫ്രാൻസിസ് പിട്ടാപ്പിള്ളി എന്നിവരും അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് തൻ്റെ അനുശോചന പ്രസംഗത്തിൽ തങ്കച്ചൻ്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് വിശേഷിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. ജോയിന്റ് സെക്രട്ടറി രാജേഷ് വർഗീസ് മാത്യുവിൻ്റെ നന്ദി പ്രസംഗത്തോടെ യോഗം സമാപിച്ചു.

IOC Houston Chapter pays tribute to senior Congress leader P.P. Thankachan

Share Email
Top