ഐ.പി.സി. മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ 2025 ഹൂസ്റ്റണിൽ അനുഗ്രഹത്തോടെ സമാപിച്ചു

ഐ.പി.സി. മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ 2025 ഹൂസ്റ്റണിൽ അനുഗ്രഹത്തോടെ സമാപിച്ചു

ഫിന്നി രാജു ഹൂസ്റ്റൺ

ഹൂസ്റ്റൺ∙ ക്രിസ്തുവിന്റെ സ്നേഹത്തിലും ആത്മീയ നവീകരണത്തിലും വിശ്വാസികളെ ഉറപ്പിക്കുന്ന സന്ദേശങ്ങളോടെ ഐ.പി.സി. മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ 2025 ഹൂസ്റ്റണിൽ വിജയകരമായി സമാപിച്ചു. ആഗസ്റ്റ് 29, 30, 31 തീയതികളിൽ ഐ.പി.സി. ഹെബ്രോൻ ഹൂസ്റ്റൺ സഭയിൽ വച്ചാണ് ഈ വർഷത്തെ കൺവൻഷൻ നടന്നത്.

മലയാളം സെഷനുകളിൽ പാസ്റ്റർ സേവിയർ ജെയിംസ് (ഷിക്കാഗോ), പാസ്റ്റർ ഷിജു വർഗീസ് (കേരള) എന്നിവർ ദൈവവചന സന്ദേശം പങ്കുവെച്ചു. ഇംഗ്ലീഷ് സെഷനിൽ പാസ്റ്റർ ബ്ലിസ്സ് വർഗീസ് (ന്യൂയോർക്ക്) മുഖ്യ പ്രഭാഷകനായിരുന്നു. സഹോദരിമാരുടെ യോഗത്തിൽ സിസ്റ്റർ കൊച്ചുമോൾ ജെയിംസ് സന്ദേശം നൽകി.

വെള്ളി, ശനി ദിവസങ്ങളിൽ രാത്രികളിൽ നടന്ന പൊതുയോഗങ്ങളും ശനിയാഴ്ച പകൽ നടന്ന ഉണർവ്വ് യോഗവും ആത്മീയോത്സവമായി. ഞായറാഴ്ചത്തെ സംയുക്ത ആരാധന ദൈവിക സാന്നിധ്യത്തിൽ നിറഞ്ഞു നിന്നു.

കൺവെൻഷന് നേതൃത്വം നൽകിയത് ഐ.പി.സി. മിഡ് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് പി. ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ കെ.വി. തോമസ്, ജോയിന്റ് സെക്രട്ടറി ഫിന്നി സാം, ട്രഷറർ ജോഷിൻ ദാനിയേൽ, ബാബു കൊടുന്തറ (ജനറൽ കൗൺസിൽ മെമ്പർ),  സാക്ക് ചെറിയാൻ (മിഷൻ കോർഡിനേറ്റർ), കെ. വി. എബ്രഹാം (ചാരിറ്റി കോർഡിനേറ്റർ) എന്നിവർ അടങ്ങുന്ന സംഘമാണ്. മാധ്യമ പ്രവർത്തനങ്ങൾക്ക് ഫിന്നി രാജു ഹൂസ്റ്റൺ നേതൃത്വം വഹിച്ചു.

പി.വൈ.പി.എ. പ്രവർത്തനങ്ങൾക്ക് ഷോണി തോമസ് (പ്രസിഡണ്ട്), വെസ്ലി ആലുംമൂട്ടിൽ (വൈസ് പ്രസിഡണ്ട്), അലൻ ജെയിംസ് (സെക്രട്ടറി), വിന്നി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), റോഷൻ വർഗീസ് (ട്രഷറർ), ജെസ്വിൻ ജെയിംസ് (ടാലന്റ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി.

സിസ്റ്റേഴ്‌സ് ഫെലോഷിപ്പിന് കൊച്ചുമോൾ ജെയിംസ് (പ്രസിഡണ്ട്), ബ്ലെസി സാം (വൈസ് പ്രസിഡണ്ട്), രേഷ്‌മ തോമസ് (സെക്രട്ടറി) എന്നിവർ നേതൃത്വം വഹിച്ചു.

IPC Midwest Region Annual Convention 2025 concluded with blessing in Houston

Share Email
Top