ന്യൂയോർക്ക്: ഇസ്രായേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യത്തിൽ ഉറപ്പുനൽകിയതായി ട്രംപ് അറിയിച്ചു. അറബ് ഉച്ചകോടിക്ക് പിന്നാലെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് 50 മിനിറ്റ് മുൻപ് ട്രംപിനെ നെതന്യാഹു വിവരം അറിയിച്ചിരുന്നുവെന്ന റിപ്പോർട്ട് അദ്ദേഹം തള്ളി. വൈറ്റ് ഹൗസിന് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ട്രംപ് വ്യക്തമാക്കി.
എന്നാൽ, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അതിർത്തി കടന്നും അത്തരം പ്രതിരോധമുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു. ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് ട്രംപ്, ഇസ്രായേലിന് സ്വയം പ്രതിരോധിക്കും അതിർത്തി കടന്നും പ്രതിരോധമുണ്ടാകുമെന്ന് നെതന്യാഹു
September 16, 2025 7:56 am
