‘107 ഡേയ്സ്’, തെര‌ഞ്ഞെടുപ്പ് കാലത്തെ തിരിച്ചടികൾ വെളിപ്പെടുത്തി കമലയുടെ പുസ്കകം, ബൈഡനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം അശ്രദ്ധ, ഒരു വ്യക്തിയുടെ ഈഗോ

‘107 ഡേയ്സ്’, തെര‌ഞ്ഞെടുപ്പ് കാലത്തെ തിരിച്ചടികൾ വെളിപ്പെടുത്തി കമലയുടെ പുസ്കകം, ബൈഡനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം അശ്രദ്ധ, ഒരു വ്യക്തിയുടെ ഈഗോ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം വലിയ അശ്രദ്ധയോടെയുള്ളതായിരുന്നുവെന്ന് വൈസ് പ്രസിഡന്റും പിന്നീട് പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസ്. തന്റെ പുസ്തകമായ ‘107 ഡേയ്സ്’ൽ കമല വെളിപ്പെടുത്തുന്നത്, ബൈഡന്റെ 2024ലെ തെരഞ്ഞെടുപ്പ് കാമ്പയിനിൽ നിന്നുള്ള പിന്മാറ്റം തന്നെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ്. ജോ ബൈഡനും ഭാര്യ ജില്ലും മാത്രം എടുത്ത ഈ തീരുമാനം വ്യക്തിപരമായ ആഗ്രഹങ്ങൾക്കപ്പുറം രാജ്യത്തിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുക്കേണ്ടതായിരുന്നുവെന്ന് അവർ വിമർശിക്കുന്നു.

2024ലെ തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ നേതാവ് ഡോണാൾഡ് ട്രംപിനെതിരെ മത്സരിക്കാൻ ഒരുങ്ങിയ ബൈഡൻ, ആദ്യ സംവാദത്തിൽ ദയനീയമായി പിന്നിലായതിനെ തുടർന്ന് ജൂലൈ 21ന് കാമ്പയിനിൽ നിന്ന് പിന്മാറി. ഈ തീരുമാനത്തോടെ, കമല ഹാരിസിന് തെരഞ്ഞെടുപ്പിനെ നേരിടാൻ 107 ദിവസങ്ങൾ മാത്രമാണ് ലഭിച്ചത്. ട്രംപിനോട് പരാജയപ്പെട്ടതോടെ കമലയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്കും കോട്ടം സംഭവിച്ചു. ബൈഡന്റെ പ്രായാധിക്യവും മാനസിക നിലവാരത്തെക്കുറിച്ചുള്ള സംശയങ്ങളും പിന്മാറ്റത്തിന് കാരണമായെന്നും കമലയുടെ പുസ്തകത്തിൽ പറയുന്നു..

കമലയുടെ പുസ്തകത്തിൽ, ബൈഡന്റെ തീരുമാനം ഒരു വ്യക്തിയുടെ ഈഗോയ്ക്ക് വേണ്ടി മാത്രം എടുക്കപ്പെട്ടതാണെന്ന് ആരോപിക്കുന്നു. വൈറ്റ് ഹൗസിലെ മറ്റ് അംഗങ്ങളെ പോലെ താനും ഈ തീരുമാനത്തിൽ അമ്പരന്നുവെന്ന് കമല വ്യക്തമാക്കുന്നു. ബൈഡന്റെ മാനസിക നിലവാരത്തെക്കുറിച്ച് ഉയർന്ന ആശങ്കകൾ തുടക്കത്തിൽ അദ്ദേഹത്തിന്റെ അടുപ്പക്കാർ നിഷേധിച്ചിരുന്നെങ്കിലും, പിന്നീട് അദ്ദേഹം കാമ്പയിനിൽ നിന്ന് വിട്ടുനിന്നു. ഈ സംഭവങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Share Email
LATEST
More Articles
Top