ലഹോര്‍: പാക്കിസ്ഥാന്‍ ആസൂത്രണം ചെയ്ത പഹല്‍ഗാം ആക്രമണത്തിനു തിരിച്ചടി നല്കിക്കൊണ്ട് ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ബഹാവല്‍പൂരില്‍ നടത്തിയ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ ജെയ്ഷയും സമ്മതിച്ചു. ഭീകര സംഘടന ആദ്യമായി സമ്മതിച്ചു.
ജെയ്ഷ് കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരിയുടേതായി പുറത്തു വന്ന വീഡിയോയില്‍ മേയ് ഏഴിന് ബഹാവല്‍പൂരിലെ ജമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് എന്ന ജെയ്ഷ് ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അസറിന്റെ കുടുംബം ‘ചിതറിപ്പോയി’ എന്ന് കശ്മീരി പറഞ്ഞു.
ബഹാവല്‍പൂര്‍ കൂടാതെ എട്ട് ഭീകരകേന്ദ്രങ്ങള്‍ കൂടി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്തിരുന്നു. ബഹാവല്‍പൂരിലെ ആക്രമണത്തില്‍ അസറിന്റെ 10 ബന്ധുക്കള്‍ കൊല്ലപ്പെട്ടു. സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, മരുമകന്‍, മരുമകള്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ നഷ്ടങ്ങള്‍ ആദ്യം അംഗീകരിച്ചിട്ടില്ലെങ്കിലും, മേയില്‍ അസറിന്റെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതായി ദൃക്‌സാക്ഷികളും വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊതുസ്ഥലങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള അസര്‍, സംസ്‌കാര ചടങ്ങില്‍ എത്തുകയും മിനിട്ടുകള്‍ക്കകം അവിടെ നിന്നു പോകുകയും ചെയ്തു. കൊടു ഭീകരവാദിയായ അസര്‍, 2016-ലെ പത്താന്‍കോട്ട് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുടെ സൂത്രധാരനാണ്.
Jaish finally admits: Masood Azhar’s family members were killed in Operation Sindoor