ഇന്ത്യയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയാകാൻ ജാൻവി; നാല് വർഷത്തിനുള്ളിൽ ബഹിരാകാശത്തേക്ക്

ഇന്ത്യയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയാകാൻ ജാൻവി; നാല് വർഷത്തിനുള്ളിൽ ബഹിരാകാശത്തേക്ക്

ന്യൂയോർക്ക്: ശുഭാംശു ശുക്ല 18 ദിവസത്തെ ബഹിരാകാശവാസം പൂർത്തിയാക്കി പുതിയ ചരിത്രം സൃഷ്ടിച്ച സമയത്ത്, ഐ.എസ്.ആർ.ഒ.യും നാസയും ഒരുപോലെ ശ്രദ്ധിച്ച മറ്റൊരു പേരുണ്ട്: ജാൻവി ഡാൻഗെട്ടി. ആന്ധ്രയിലെ ഗോദാവരിയിൽനിന്നുള്ള ഈ 23-കാരി, നാസയുടെ സഹകരണമുള്ള ഒരു സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ശുഭാംശുവിന്റെ ദൗത്യം നടന്ന അതേ ആഴ്ചയായിരുന്നു. നാല് വർഷത്തിനുള്ളിൽ ജാൻവിയുടെ യാത്ര യാഥാർത്ഥ്യമാകുന്നതോടെ, ഇന്ത്യയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രിക എന്ന പദവി അവർക്ക് സ്വന്തമാകും.

അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രീസിന്റെ (ടി.എസ്.ഐ.) ബഹിരാകാശ യാത്രികരുടെ പട്ടികയിലാണ് ജാൻവി ഇടംപിടിച്ചിരിക്കുന്നത്. 2029-ൽ അഞ്ച് മണിക്കൂർ നീളുന്ന ബഹിരാകാശ യാത്രയ്ക്കാണ് അവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നാസയുടെ പ്രമുഖ ബഹിരാകാശ യാത്രികനായ വില്യം ആർതറാണ് യാത്രാസംഘത്തെ നയിക്കുക.

പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് ജാൻവി. ചെറുപ്പത്തിലേ ബഹിരാകാശ യാത്രികയാകാൻ സ്വപ്നം കണ്ടിരുന്ന അവർ, ഐ.എസ്.ആർ.ഒ.യുടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. 2022-ൽ പോളണ്ടിലെ അനലോഗ് അസ്ട്രോണട്ട് ട്രെയിനിങ് സെന്ററിലേക്ക് (എ.എ.ടി.സി.) തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജാൻവി വാർത്തകളിൽ ഇടംപിടിച്ചത്. ഭൂമിയിൽ ചന്ദ്രനും ചൊവ്വയ്ക്കും സമാനമായ സാഹചര്യങ്ങൾ ഒരുക്കി അവിടെ താമസിച്ച് പരീക്ഷണങ്ങൾ നടത്തുന്ന ഒരു ദൗത്യമായിരുന്നു അത്. സമാനമായ ഒരു പരീക്ഷണം അവർ ഐസ്‌ലാൻഡിലും നടത്തി. ഈ ദൗത്യത്തിന് നാസയുടെ പിന്തുണയുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് അവർക്ക് ഇപ്പോൾ ടി.എസ്.ഐയുടെ പദ്ധതിയിലും ഇടം ലഭിച്ചത്.

Janhavi Dangeti, a 23-year-old from Andhra Pradesh, has been selected for a five-hour space mission in 2029 by Titan Space Industries

Share Email
LATEST
Top