ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു;ഉപരിസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു;ഉപരിസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു. ജൂലായിൽ നടന്ന പാർലമെന്റ് ഉപരിസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംഭവിച്ച ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിൽ നിന്നുണ്ടായ സമ്മർദ്ദത്തെയാണ് രാജിക്കു കാരണം. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവന്ന് പുതിയ നേതൃ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനിടെയാണ് ഇഷിബ സ്ഥാനം ഒഴിഞ്ഞത്.

പാർലമെന്റിന്റെ ഇരുസഭകളിലുമുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനാണ് ഇഷിബ രാജി നൽകിയതെന്നാണ് അടുത്ത വൃത്തങ്ങളുടെ വിശദീകരണം. എന്നാൽ, സമ്മർദ്ദം അതിരുകടന്നതിനാലാണ് ഇഷിബയ്ക്ക് രാജിവയ്ക്കേണ്ടിവന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജിയിലേക്ക് സമ്മർദ്ദം വർധിച്ചപ്പോൾ, കൃഷി മന്ത്രിയും ഒരു മുൻ പ്രധാനമന്ത്രിയും ശനിയാഴ്ച രാത്രി ഇഷിബയെ നേരിൽ കണ്ടിരുന്നു. തിരഞ്ഞെടുപ്പിൽ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് എതിരാളികൾ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. 84-കാരനായ മുൻ പ്രധാനമന്ത്രി ടാരോ അസോയും ഈ നീക്കത്തെ പിന്തുണച്ചു.

ഇഷിബയുടെ പാർട്ടി നേതൃകാലാവധി 2027 സെപ്റ്റംബറിൽ അവസാനിക്കേണ്ടിയിരുന്നതായിരുന്നു. കടുത്ത ദേശീയവാദിയായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ മുഖ്യ എതിരാളി സനായി ടക്കായിച്ചി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഇതിനകം സൂചന നൽകി.

ആദ്യകാലത്ത് അമേരിക്കയുമായുള്ള വ്യാപാരകരാറുകളും നെല്ല് നയം മാറ്റാനുള്ള സർക്കാരിന്റെ തീരുമാനം ജനപിന്തുണ നേടി. മന്ത്രിസഭയ്ക്കുള്ള പിന്തുണ വർധിക്കുന്നതായി സർവേകൾ വ്യക്തമാക്കിയിരുന്നു. എങ്കിലും, പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതോടെ ഇഷിബയ്ക്ക് സ്ഥാനം ഒഴിയാതെ വഴിയില്ലാതെയായി.

2024-ലെ നേതൃത്വ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്ന ടക്കായിച്ചിക്ക് അത്ര ജനപ്രീതി ഇല്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഓഗസ്റ്റിലെ സർവേയിൽ ഇഷിബയുടെ ‘ഏറ്റവും അനുയോജ്യമായ പിന്‍ഗാമി’യായി ടക്കായിച്ചിയെ തെരഞ്ഞെടുത്തു. കൃഷിമന്ത്രി ഷിന്‍ജിറോ കൊയ്സുമിയാണ് പിന്നീട് സ്ഥാനം പിടിച്ചത്. അതേസമയം, 52 ശതമാനം പേർക്ക് നേതൃത്വം മാറ്റം അനാവശ്യമാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

Japanese Prime Minister Shigeru Ishiba resigns; takes responsibility for defeat in upper house elections.

Share Email
LATEST
Top