ഡാളസ്: തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമായ പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്സൺ, 48) ഡാലസിൽ സെയിന്റ് പോളിൽ അന്തരിച്ചു. പാലാ കടനാട് വടക്കേക്കര കുടുംബാംഗം ദിവ്യയാണ് ഭാര്യ.
മക്കൾ: ജെയ്ഡൻ, ജോർഡിൻ.
ഏക സഹോദരി: ഷെറിൻ, സഹോദരി ഭർത്താവ്: സിൽജോ കോമരത്താക്കുന്നേൽ മൂന്നിലവ്.
സംസ്കാര ചടങ്ങുകൾ ഡാലസിലെ പൊതുദർശനത്തിനു ശേഷം നാട്ടിലെ ഇടവകയായ പാലാ മാവടി വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് ദേവാലയത്തിൽ പിന്നീട് നടക്കും.
വാർത്ത: മാർട്ടിൻ വിലങ്ങോലിൽ













