ജോണ്‍ ജോണ്‍ പാലമ്പേരില്‍ ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

ജോണ്‍ ജോണ്‍ പാലമ്പേരില്‍ ഫിലഡല്‍ഫിയയില്‍ അന്തരിച്ചു
Share Email

ഫിലാഡല്‍ഫിയ: പാലമ്പേരില്‍ ജോണ്‍ ജോണ്‍ (തമ്പു, 75) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു.

മറിയാമ്മ ജോണ്‍ (മോനി) ഭാര്യയും, ജെഫി, ജെറ്റി, ജോഫി എന്നിവര്‍ നിഷ, ജെന്‍സണ്‍, ശ്രുതി എന്നിവര്‍ മരുമക്കളുമാണ്.

പരേതനായ പി.ജെ. ഇട്ടി, ഏലിയാമ്മ ഇട്ടി, സാറാമ്മ തോമസ്, കെ.എം. തോമസ്, പരേതനായ പി.ജെ. ജോസഫ്, റെയിച്ചല്‍ ജോസഫ്, അച്ചാമ്മ ജോര്‍ജ്, പി.ജെ. ഫിലിപ്പ്, രാജു ജോണ്‍, പി.ജെ. വര്‍ഗീസ് എന്നിവര്‍ സഹോദരങ്ങളാണ്.

ഓഗസ്റ്റ് 29 വെള്ളിയാഴ്ച ക്രിസ്‌തോസ് പള്ളിയില്‍ വച്ചു നടന്ന സംസ്‌കാര ശുശ്രൂഷയില്‍ വികാരി റവ. നിജു തോമസ്, കോര്‍ണര്‍ സ്‌റ്റോണ്‍ ഇടവക വികാരി റവ. അരുണ്‍ സാമുവേല്‍ വര്‍ഗീസ് എന്നിവര്‍ പ്രധാന കാര്‍മികരായിരുന്നു.

സമൂഹത്തിലെ വിവിധ വ്യക്തികള്‍ പരേതന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ശേഷം ലോണ്‍വ്യൂ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.

Share Email
Top