സിനിമാ ചിത്രീകരണത്തിനിടെ അപകടം; ജീപ്പ് മറിഞ്ഞ് ജോജു ജോർജടക്കം അടക്കമുള്ളവർക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ അപകടം; ജീപ്പ് മറിഞ്ഞ് ജോജു ജോർജടക്കം അടക്കമുള്ളവർക്ക് പരിക്ക്

തൊടുപുഴ: മൂന്നാറിൽ ഷാജി കൈലാസിന്റെ പുതിയ സിനിമ ‘വരവ്’ന്റെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. മൂന്നാർ മറയൂരിന് സമീപം തലയാറിൽ വെച്ച് ഇന്ന് (2025 സെപ്റ്റംബർ 20) വൈകിട്ടാണ് അപകടം നടന്നത്.

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.

Share Email
LATEST
More Articles
Top